Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]
ഞാൻ പറഞ്ഞു.
ഞാൻ അത് പറഞ്ഞ ശേഷം പിന്നെ അവളൊന്നും മിണ്ടിയില്ല. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും വാ തുറന്നു. അവളെ കുറിച്ചും അവളുടെ വീട്ടുകാരെ കുറിച്ചും ഹസ്ബെന്റിനെ കുറിച്ചൊക്കെ അവടെ ഇരുന്ന് അവൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി...
ഇപ്പൊ കുറച്ചു നേരത്തെ കണ്ട ആൾ തന്നെയാണോ ഇവൾ എന്ന് വീണ്ടും വീണ്ടും എനിക്ക് സംശയം വന്നു. പിന്നെ അവൾ എന്നെ കുറിച്ച് ചോദിച്ചു.. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളുമായി ഷെയർ ചെയ്തു.. പതിയെ ഞങ്ങളുടെ ഇടയിൽ ഒരു സൗഹൃദം വളർന്നു....
" ഇപ്പൊ... അബിന് തോന്നുന്നുണ്ടാവും നേരത്തെ കണ്ട പെണ്ണ് തന്നെയാണോ ഇതെന്ന്... നേരല്ലേ.... "
" സത്യം.... "
" എടൊ നമുക്ക് ചിലരുടെ മുൻപിൽ ചിലതൊക്കെ മറച്ചു പിടിച്ച് ജീവിക്കേണ്ടി വരും ... അത് അവരുടെ സന്തോഷം കാണാൻ വേണ്ടി മാത്രം... പക്ഷേ ഒരിക്കലും നമ്മുടെ മനസ്സ് മുഴുവനായും അവരെ കാണിക്കാതെ ഇരുന്നാൽ മതി... "
ഞാൻ അവളുടെ അടുത്തിരുന്ന് അവൾ പറയുന്നതെല്ലാം മൂളി കേട്ടു...
" അബിനറിയോ.. ബി. എഡ് എടുത്ത ശേഷം എന്റെ വീട്ടുകാരോ ഹസ്‌ബെൻഡിന്റെ വീട്ടുകാരോ എന്നെ ജോലിക്ക് വീട്ടിരുന്നില്ല. അവരുടെ ഒക്കെ കാല് പിടിച്ച് കരഞ്ഞു കൊണ്ട് അവസാനം എന്നെ ഞങ്ങളുടെ വീടിന് അടുത്തുള്ള ഒരു പ്രൈവറ്റ് കോളേജിൽ പഠിപ്പിക്കാൻ സമ്മതം തന്നു. പക്ഷേ പോയ അന്ന് തന്നെ എനിക്ക് മടുത്തു.."
" അതെന്ത്.. പറ്റി...? "
" എന്റെ അച്ഛൻ ഒരു കോടീശ്വരൻ ആണ്. അത് പോലെ ഹസ്ബെന്റും അവരുടെ
💬 Comments
View all comments