0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 2K

ആ പരസ്യം ഫോട്ടോ എടുത്ത് വെച്ചിട്ടുണ്ട്. അവൻ വേഗം ആ നമ്പർ തന്റെ മൊബൈലിലേക്ക് പകർത്തി.. ശേഷം ആ നമ്പറിലേക്ക് ഡയൽ ചെയ്ത് ഫോണുമായി ഹാളിൽ നിന്നും വീടിന് പുറത്തേക്ക് ഇറങ്ങി.

മൂന്ന് നാല് റിങ്ങിന് ശേഷം മറുതലയ്ക്കൽ നിന്ന് ഒരാൾ ഫോൺ എടുത്തു.

" ഹലോ... ആരാണ്...? "

"സാർ.. എന്റെ പേര് അബിൻ.. ഞാൻ പേപ്പറിലെ പരസ്യം കണ്ട് വിളിച്ചതാണ്.. ഇംഗ്ലീഷ് ടീച്ചറെ വാക്കൻസി ഉണ്ടെന്ന് കണ്ട്..."

" ഓഹ്... യെസ്... യെസ്... അബിൻ എവിടന്നാണ് വിളിക്കുന്നത്...? "

" ഞാൻ പാലക്കാടുള്ള കലവൂർ എന്ന സ്ഥലത്ത് നിന്നാണ് സാർ ... "

" ഓക്കേ.. അബിൻ ഒരു കാര്യം ചെയ്യ്... നാളെ ടൗൺഹാളിന് അടുത്തുള്ള റോസി ഹോട്ടലിൽ രാവിലെ ഇന്റർവ്യൂ ഇണ്ട്. രാവിലെ പത്തു മണി ആവുമ്പോഴേക്കും എത്താൻ ശ്രമിക്ക്... അവിടെ എത്തിയിട്ട് ഈ നമ്പറിൽ വിളിച്ചാൽ മതി... "

" ഓക്കേ... സാർ... താങ്ക്യൂ... "

" ഓക്കേ... "

ഫോൺ കട്ടാക്കിയ ശേഷം അബിൻ വീടിന് അകത്തേക്ക് കയറി. അമ്മു ചേച്ചിയും മാളുവും അമ്മയും എന്റെ മുഖത്തേയ്ക്ക് ഫോണിൽ സംസാരിച്ച കാര്യങ്ങൾ അറിയാൻ കൗതുകത്തോടെ നോക്കി...

" അവരെന്താ പറഞ്ഞെ മോനെ....? "

" നാളെ പാലക്കാട്‌ വെച്ച് ഇന്റർവ്യു ഉണ്ട്.... അവിടേക്ക് ചെല്ലാൻ പറഞ്ഞു... "

" ആണോ.... ഈശ്വരാ... എന്റെ മോന് ഈ ജോലിയെങ്കിലും കിട്ടണേ..."

അമ്മ ഒരു നെടുവീർപ്പോടെ പ്രാർത്ഥിച്ചു. പിറ്റേ ദിവസം പുലർച്ചെ തന്നെ ഞാൻ കുളിച്ച് മാറ്റി അമ്മയോടും അമ്മു ചേച്ചിയോടും യാത്ര

💬 Comments

View all comments