0%

Chapter Title : വാദ്ധ്യാർ 1 [അഖിലേഷേട്ടൻ]

Author : kkstories Read All Parts 889

ഉള്ളിൽ കയറി.. ട്രെയിനിന്റെ വാതിലിൽ നിന്ന് കൊണ്ട് അവൾ അവർക്കൊക്കെ കയ്കാണിച്ചുകൊണ്ട് നിറഞ്ഞൊഴുകുന്ന കണ്ണുനീർ അവളുടെ ഷാളിൽ തുടച്ചു.. പതിയെ ട്രെയിൻ ചൂളം വിളിച്ചു മുന്നോട്ട് കുതിച്ചു.

ഞാൻ ഞങ്ങളുടെ സീറ്റിൽ വന്നിരുന്നു. ഞങ്ങൾ സീറ്റിലേക്ക് വന്നപ്പോൾ എതിർ വശത്തായി അത്യാവശ്യം മാന്യമായി വസ്ത്രം ധരിച്ച ഒരു തമിഴൻ കിടക്കുന്നുണ്ടായിരുന്നു.

ഞങ്ങളുടെ ബാഗ് എല്ലാം ഒതുക്കി വെക്കാൻ വേണ്ടി അവിടെ ഉള്ള ലൈറ്റ് ഇട്ടതും അയാൾ ചാടി എഴുന്നേറ്റ് ലൈറ്റ് ഓഫ് ചെയ്യാൻ വേണ്ടി പറഞ്ഞു ഞങ്ങളോട് ദേഷ്യപ്പെട്ടു...

പെട്ടെന്ന് അയാൾ ചൂടാവുന്നത് കേട്ടതും ഞാൻസി തമിഴിൽ അയാളോട് തിരിച്ചും ദേഷ്യപ്പെട്ടു.

അവളുടെ പെട്ടെന്നുള്ള ആ ഭാവ മാറ്റം എന്നെ ചെറുതായൊന്നു പേടിപ്പിച്ചു... എങ്കിലും അത് പുറത്ത് കാട്ടാതെ അവളോട് മിണ്ടാതെ ഇരിക്കാൻ ഞാൻ പറഞ്ഞു.

ഞാൻ അത് പറഞ്ഞ ശേഷം പിന്നെ അവളൊന്നും മിണ്ടിയില്ല. കുറച്ചു നേരത്തെ മൗനത്തിനു ശേഷം അവൾ വീണ്ടും വാ തുറന്നു. അവളെ കുറിച്ചും അവളുടെ വീട്ടുകാരെ കുറിച്ചും ഹസ്ബെന്റിനെ കുറിച്ചൊക്കെ അവടെ ഇരുന്ന് അവൾ വാ തോരാതെ സംസാരിക്കാൻ തുടങ്ങി...

ഇപ്പൊ കുറച്ചു നേരത്തെ കണ്ട ആൾ തന്നെയാണോ ഇവൾ എന്ന് വീണ്ടും വീണ്ടും എനിക്ക് സംശയം വന്നു. പിന്നെ അവൾ എന്നെ കുറിച്ച് ചോദിച്ചു.. എന്റെ എല്ലാ കാര്യങ്ങളും ഞാൻ അവളുമായി ഷെയർ ചെയ്തു.. പതിയെ ഞങ്ങളുടെ ഇടയിൽ ഒരു സൗഹൃദം വളർന്നു....

" ഇപ്പൊ... അബിന് തോന്നുന്നുണ്ടാവും നേരത്തെ കണ്ട പെണ്ണ് തന്നെയാണോ ഇതെന്ന്... നേരല്ലേ.... "

" സത്യം.... "

" എടൊ നമുക്ക് ചിലരുടെ മുൻപിൽ ചിലതൊക്കെ മറച്ചു പിടിച്ച് ജീവിക്കേണ്ടി വരും ... അത് അവരുടെ സന്തോഷം കാണാൻ വേണ്ടി മാത്രം... പക്ഷേ ഒരിക്കലും നമ്മുടെ മനസ്സ് മുഴുവനായും അവരെ കാണിക്കാതെ ഇരുന്നാൽ മതി... "

ഞാൻ അവളുടെ അടുത്തിരുന്ന് അവൾ പറയുന്നതെല്ലാം മൂളി കേട്ടു...

" അബിനറിയോ.. ബി. എഡ് എടുത്ത ശേഷം എന്റെ വീട്ടുകാരോ ഹസ്‌ബെൻഡിന്റെ വീട്ടുകാരോ എന്നെ ജോലിക്ക് വീട്ടിരുന്നില്ല. അവരുടെ ഒക്കെ കാല് പിടിച്ച് കരഞ്ഞു കൊണ്ട് അവസാനം

💬 Comments

View all comments