0%

Chapter Title : ?വാപ്പാന്റെ ദുഃഖവും ഷംനയുടെ സ്വപ്നവും? [ലൂസിഫർ]

Author : ലൂസിഫർ Read All Parts 23K

കഴിഞ്ഞതോടെ പിന്നേയും ആള് കുറഞ്ഞു.

ഇന്ന് വാപ്പാന്റെ പത്താം ആണ്ടാണ്. ഇപ്പോൾ പഴയപോലെ ബന്ധുക്കളെ മൊത്തം വിളിക്കാറില്ല. ഉറ്റവർ മാത്രമേ കൂടാറുള്ളൂ. ദറസിലെ ഉസ്താദുമാരെ വിളിച്ച് ഉച്ചക്ക് ചെറിയൊരു മൗലൂദ്. അത്രമാത്രം. തറവാട്ടിൽ താമസിക്കുന്ന അനുജൻ അൽതാഫ് ഗൾഫിലായതിനാൽ എല്ലാ ചുമതലയും തന്നിലാണ്.

സത്യത്തിൽ തറവാട്ടിലെത്താൻ ഖൽബ് തിടുക്കം കൂട്ടുന്നത് മറ്റൊരു കാര്യത്തിനാണ്. മൂത്ത അനുജത്തി ഫൗസിയ കഴിഞ്ഞ രണ്ട് വർഷമായി ഗൾഫിലായിരുന്നു. അളിയനവിടെ ബകാല നടത്തുകയാണ്. സാധാരണ വെക്കേഷൻ സമയത്ത് ഫാമിലിയെ കൊണ്ടു പോകാറുള്ള അളിയൻ കഴിഞ്ഞ തവണ വിസയാക്കി പിള്ളാരെ അവിടുത്തെ പള്ളിക്കൂടത്തിൽ ചേർത്തു. പെങ്ങൾ ഫൗസിയെ കണ്ടിട്ടു തന്നെ ഇപ്പോൾ മൂന്ന് കൊല്ലത്തോളമായി. താൻ ക്യാൻസൽ ചെയ്ത് വന്നപ്പൊ ഓള് ഗൾഫില്. വാപ്പാന്റെ ആണ്ട് കൂടാനും കൂടി വേണ്ടി ഓള് ഇന്നലെയാണ് നാട്ടിലെത്തിയത്. ഇപ്പൊ തറവാട്ടിൽ എത്തിക്കാണും. ഓളെ കാണാനുള്ള ആക്രാന്തമാണ് ഖൽബ് നിറയെ.

"എടാ അബൂ.. അനക്ക് ഒരു മാറ്റവും ഇല്ലല്ലോടോ."

നോക്കിയപ്പോൾ പഴയ ദോസ്ത് ഖാദർ.

ഒന്നാം ക്ലാസ് മുതൽ എട്ടാം ക്ലാസ് വരെ ഒന്നിച്ചു പഠിച്ച അതേ ഖാദർ. പഴയ ബാക് ബെഞ്ചിലെ ഓർമ്മകൾ ഉള്ളിൽ മിന്നിമറഞ്ഞ അബൂബക്കർ നിറഞ്ഞ ചിരിയോടെ ബസിന്റെ കമ്പിയിൽ പിടിച്ച് എണീറ്റ് നിന്നിട്ടാണ് ഖാദറിന് കൈകൊടുത്തത്.

പുതിയ വിശേഷങ്ങൾ പങ്കുവയ്ക്കുന്നതിനിടയിലാണ് ഖാദർ സൈഡ് സീറ്റിലിരിക്കുന്ന ഷംനയെ ശ്രദ്ധിച്ചത്.

"ഇതാരാ അബൂ.. മോളാണോ.?"

"ങും.. ഇളയവളാണ്.. മൂത്തവനെ അവിടെ ആക്കിയിട്ടാണ് ഞാനിങ്ങോട്ട് പോന്നത്."

ഷംന ചെറിയ നാണത്തോടെ ഖാദറിനെ നോക്കി ഒരു ചെറുപുഞ്ചിരി സമ്മാനിച്ചു.

"കൊടുക്ക്ണുണ്ടോ.?" പെണ്ണിന്റെ മൊഞ്ച് കണ്ടപ്പൊ തന്റെ മോനേക്കൊണ്ടൊന്ന് ആലോചിച്ചാലോന്ന്

💬 Comments

View all comments