0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.1K
ചീറി. 'മിണ്ടരുത് നിങ്ങൾ , എന്നെ കെട്ടാൻ വന്നേക്കുന്നു. ഇതിനെല്ലാം കാരണം നിങ്ങളാണെന്ന് എനിക്ക് അറിയാം. ബാംഗ്ലൂരിൽ നിന്നു വന്നിട്ട് എന്നെപ്പറ്റി അച്ഛനോട് ഏഷണി പറഞ്ഞ് വിവാഹം നടത്താമെന്ന് കരുതിയല്ലേ...വൃത്തികെട്ടവൻ.' ചന്തു തകർന്നു പോയി. മനസ്സാവാചാ അറിയാത്ത കാര്യങ്ങളെക്കുറിച്ചാണ് ഇവൾ പറയുന്നത്. 'ചന്ത്വേട്ടാ,ഒന്നറിഞ്ഞോ... സുനിലിനെ പ്രേമിക്കുക മാത്രമല്ല ഞാൻ ചെയ്തത്, അവന് എല്ലാ രീതിയിലും ഞാൻ എന്നെ സമർപ്പിച്ചു കഴിഞ്ഞു. ഇനിയും നിങ്ങളെന്തിനാണ് ഞങ്ങളുടെ ജീവിതത്തിൽ....ശ്ശേ.' തീക്ഷ്ണമെങ്കിലും പതർച്ചയില്ലാതെ അവൾ പറഞ്ഞ ആ സംഭാഷണത്തിൽ എല്ലാമുണ്ടായിരുന്നു. തറവാട്ടിൽ അസ്വാരസ്യങ്ങൾ നീണ്ടു വന്നു.രാഗി പിടിവാശിയിൽ ഉറച്ചു നിന്നു. ഒടുവിൽ അമ്മാവൻ വഴങ്ങി.അദ്ദേഹം ചന്തുവിനെ അടുക്കലേക്കു വിളിപ്പിച്ചു. 'മോനേ ചന്തൂ...' ദുർബലമായി അദ്ദേഹം വിളിച്ചു.ഓർമവച്ചശേഷം ആദ്യമായാകണം അദ്ദേഹം തന്നെ മോനേയെന്നു വിളിച്ചത്. ' നീയും രാഗിണിയുമായുള്ള കല്യാണം നടക്കില്ല മോനേ. നിനക്കറിയാമല്ലോ എല്ലാം,നിങ്ങൾ തമ്മിൽ ഒരുപാട് അന്തരമുണ്ട്.ഏതെങ്കിലും നാട്ടിൻപുറത്തുകാരി കുട്ടിയാ മോനു യോജിച്ചത്.നീ ഒരുപാടു കൊതിച്ചിട്ടുണ്ടെന്ന് എനിക്കറിയാം. വിധിയില്ല, മോൻ അതു മറന്നുകള.' അമ്മാവൻ അവന്‌റെ മുഖത്തു നോക്കാതെ അത്രയും പറഞ്ഞു. ഒന്നും മിണ്ടിയില്ല ചന്തു, അവൻ തിരികെ നടന്നു. പിന്നീട് സുനിലും വീട്ടുകാരും ഏറമംഗലത്തു വന്നു.വിവാഹം ഉറപ്പിച്ചു. ഏറമംഗലത്തെ കേശുമേനോന്‌റെ മോൾ നസ്രാണിയെകെട്ടി എന്നൊക്കെ നാട്ടുകാർ ആദ്യം അടക്കം പറഞ്ഞു. പക്ഷേ വിവാഹം നടന്നു.എല്ലാ ഒരുക്കങ്ങൾക്കും ചന്തു ഓടി നടന്നു. ഉള്ളു വലിഞ്ഞു പൊട്ടുന്നുണ്ടായിരുന്നു. ദുഖത്തിന്‌റെ കാർമേഖങ്ങൾ മനസ്സിൽ മുഴുവൻ കൂടുകൂട്ടിയിട്ടുണ്ടായിരുന്നു. പക്ഷേ അവനതൊന്നും ആരെയും അറിയിച്ചില്ല. അമ്മാവനും ഇച്ഛമ്മയായിയും ഒഴികെ ആരും അതറിഞ്ഞില്ല. കൂട്ടുകാർക്ക് അവനെ കളിയാക്കാൻ പുതിയോരു കാരണം കിട്ടി എന്നുമാത്രം. കല്യാണസന്ധ്യ കഴിഞ്ഞ് തേങ്കുറിശ്ശിയിലെ

💬 Comments

View all comments