Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
' നേരിയ ഒരു ചിരിയോടെ മുനിസാഹിബ് ചോദിച്ചു.
'ഹാ' ചന്തു ഉത്തരം പറഞ്ഞു.'നോക്ക് മോനേ, പ്രേമിക്കുന്നവരെ വിഷമിപ്പിക്കാൻ ഒന്നും എനിക്കു താൽപര്യമില്ല.എനിക്കു പ്രധാനം കാശാണ്. പെണ്ണുങ്ങൾ എനിക്ക് ഉരുപ്പടികൾ മാത്രമാണ്.ഈയടുത്ത് എനിക്കു കിട്ടിയ ഏറ്റവും നല്ല ഉരുപ്പടിയാണ് മാനസി.15 ലക്ഷത്തിനാണു സായിപ്പുമായി അവൾക്ക് കച്ചവടമുറപ്പിച്ചത്.' മുനിസാഹിബ് വീണ്ടും ചിരിയോടെ പറഞ്ഞു.
'ആ പൈസ ഞാൻ തരും' ചന്തു പറഞ്ഞു.
'നീയോ....ഹ ഹ ഹ...' മുനിസാഹിബ് പൊട്ടിച്ചിരിച്ചു.എന്നിട്ടു നിർത്തി.'ഇനി നിനക്ക് തരാൻ പറ്റുമെന്നു തന്നെയിരിക്കട്ടെ.15 ലക്ഷം പോരാതെ വരും. കച്ചവടമുറപ്പിച്ചു പിൻമാറിയാൽ സായ്പും ഞാനുമായി തെറ്റും.ഭാവിയിൽ എനിക്ക് ഒരു കസ്റ്റമറെ ആണ് നഷ്ടപ്പെടുന്നത്.അതിന്‌റെ നഷ്ടം കൂടി നീ നികത്തണം.' മുനിസാഹിബ് തണുത്ത സ്വരത്തിൽ പറഞ്ഞു.
'ഞാൻ നിങ്ങൾക്ക് എത്ര പണം നൽകണം.' ചന്തുവിന്‌റെ സ്വരത്തിൽ എന്തോ ഉറപ്പുണ്ടായിരുന്നു.
'ഇരട്ടി. മുപ്പതു ലക്ഷം രൂപ റൊക്കം.കപ്പൽ വരാൻ ഇനി 21 ദിവസമുണ്ട്. അതിനുള്ളിൽ അതു തരാൻ പറ്റിയാൽ മാനസി നിനക്ക് സ്വന്തം.പറ്റില്ലെങ്കിൽ ഇപ്പോൾ തന്നെ മറന്നുകള.' അടുത്ത സിറിഞ്ച് കൈയിലെടുത്തു കൊണ്ട് മുനിസാഹിബ് പറഞ്ഞു.
'ശരി പണവുമായി ഞാൻ നിങ്ങളെ വന്നു കാണാം,' അവൻ പറഞ്ഞു.
അവൻ നടന്നു പോകുന്നത് മുനിസാഹിബ് സാകൂതം നോക്കി നിന്നു.ചുണ്ടിൽ ഒരു ചിരിയുമായി.'നിനക്കെന്താടാ വട്ടാണോ, അവന്‌റെ ഒരു പ്രേമം, ഒരു പ്രേമം പൊട്ടി ഇങ്ങോട്ടു വന്നിട്ട് അടുത്തതും കൊണ്ടിറങ്ങിയിരിക്കുന്നു.' ജുഹു കടപ്പുറത്ത് തമ്പിയുടെ അടുക്കൽ ഈ കാര്യം പറഞ്ഞപ്പോൾ അവൻ പൊട്ടിത്തെറിച്ചു.മുംബൈയിൽ സുലഭമായി കിട്ടുന്ന ഒരിനം വിലകുറഞ്ഞ വാറ്റുചാരായവും കുടിച്ച് കടലയും കൊറിച്ചിരിക്കുകയായിരുന്നു അവൻ.
'അങ്ങനെയല്ലടാ, നിനക്ക് അതു പറഞ്ഞാൽ മനസ്സിലാകില്ല. എനിക്ക് അവളെ
💬 Comments
View all comments