Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
മാനസിയുടെ ജീവിതകഥ ചന്തുവിനെ കണ്ണുനീരണിയിച്ചു.തിരിച്ച് തന്‌റെ കുടിലിലെ ഒറ്റമുറിയിൽ പോയി ഉറങ്ങുമ്പോഴും അവന്‌റെ ചിന്ത അവളെക്കുറിച്ചു മാത്രമായിരുന്നു.അവളെ എങ്ങനെയെങ്കിലും തനിക്കു സഹായിക്കാൻ കഴിയുമോ?
ഇത്രയും ഗുണ്ടകളൊക്കെ കാവൽ നിൽക്കുന്ന മുംബൈയിൽ അത് അസാധ്യമായിരുന്നു.
പക്ഷേ ചന്തുവിന് അങ്ങനെ ചിന്തിച്ചു മാറിനിൽക്കാൻ കഴിയുമായിരുന്നില്ല. അവൻ വീണ്ടും വീണ്ടും ചൗപ്പാട്ടിയിലെത്തി അവളെ കണ്ടു.പ്രണയം തന്‌റെ മനസ്സിലേക്ക് പടരുന്നത് അവൻ അറിഞ്ഞു.രാഗിണിയോടുള്ളതുപോലെ ഭ്രമാത്മകമായ ഒന്നല്ലായിരുന്നു മാനസിയോടു തോന്നിയത്. കൂടുതൽ സത്യമുള്ള യാഥാർഥ്യമായ പ്രണയം.
അങ്ങനെ ഒരിക്കൽ അവൻ തീരുമാനിച്ചു. മാനസിയെ തന്‌റെ ജീവൻകൊടുത്തും രക്ഷിക്കും.പക്ഷേ തന്‌റെ ലക്ഷ്യം അവൻ മാനസിയോടു പറഞ്ഞില്ല. ആകെ മുരടിച്ച ആ പെൺമനസ്സിന് ആശ കൊടുക്കേണ്ട. ഒരു പക്ഷേ തനിക്കതു സാധിക്കാതെ വന്നാൽ......ആശ നഷ്ടപ്പെടുന്നതാണ് ജീവിതത്തിലെ ഏറ്റവും സങ്കടകരമായ അവസ്ഥയെന്ന് ചന്തുവിന് നന്നായി അറിയാമായിരുന്നു.
അങ്ങനെയാണ് ഒരു ദിവസം അവനതു നിശ്ചയിച്ചത്.മുനിസാഹിബിനെ നേരിട്ടു കണ്ടു പറയുക.ചിലപ്പോൾ അവൻ തന്നെ കൊല്ലുമായിരിക്കും.എന്നാലും ചോദിക്കുക തന്നെ.
ചൗപ്പാട്ടിക്കടുത്തു തന്നെ ഒരു വലിയ വർക്ഷോപ്പായിരുന്നു മുനിസാഹിബിന്‌റെ ഗുണ്ടാസങ്കേതം.അവിടെ കാവൽ നിന്ന ഗുണ്ടകളോട് മുനിസാഹിബിനെ കാണണമെന്നു പറഞ്ഞു.ആയുധമെന്തെങ്കിലുമുണ്ടോയെന്നു പരിശോധന നടത്തിയ ശേഷം ഗുണ്ടകൾ അവനെ മുനിസാഹിബിനു മുന്നിലെത്തിച്ചു.
മെലിഞ്ഞ് ഉയരം കുറഞ്ഞ ഒരു വെളുത്ത ആളായിരുന്നു മുനിസാഹിബ്.ഒരു ഗുണ്ടയാണെന്നൊന്നും പറയില്ല.കൈയിലേക്ക് ഏതോ ലഹരിവസ്തു സിറിഞ്ച് വഴി നിറയ്ക്കുകയായിരുന്നു അവൻ.ചന്തു അവനരികിലെത്തി.
അവനെ നോക്കാതെ മുനിസാഹിബ് കൈയുയർത്തി എന്താണു വന്നതെന്നു ചോദിച്ചു.
'മാനസിയെ എനിക്കിഷ്ടമാണ്, അവളെ നിങ്ങൾ വിൽക്കരുത്.' ഒറ്റവീർപ്പിനു തന്നെ പതറാത്ത സ്വരത്തിൽ അവൻ മുനിസാഹിബിനോടു പറഞ്ഞു. അയാൾ ഇപ്പോൾ എഴുന്നേറ്റ് തന്നെ വെട്ടിപ്പൂളുമെന്നായിരുന്നു ചന്തു കരുതിയത്.എന്നാൽ അതുണ്ടായില്ല.
'ബഹുത് പ്യാർ ഹേ?
💬 Comments
View all comments