0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
ചന്തുവിനു നല്ല ബോധ്യമുണ്ടായിരുന്നു.അതിനു വേണ്ടി ചാകാനും തയാർ. 'നീ വഴി പറ' ചന്തു താൽപര്യപൂർവം ചോദിച്ചു. 'ഇവിടെ ഒരു മലയാളിക്കച്ചവടക്കാരനുണ്ട്. മീസാൻ സേഠ്, കച്ചവടം എന്നു പറഞ്ഞാൽ സംഗതി ഡ്രഗ്‌സാ.'തമ്പി പറഞ്ഞു നിർത്തി. ചന്തുവിന്‌റെ ഉള്ളൊന്നു കാളി. 'അതിന് ' അവൻ ചോദിച്ചു. 'വെനസ്വേലയിൽ നിന്നു കൊക്കെയ്‌നും എൽഎസ്ഡീമായിട്ടു വന്ന ഒരു കപ്പൽ പുറംകടലിൽ നങ്കൂരമിട്ടു കിടപ്പുണ്ട്. ഇരുപതു കോടീടെ മാലാണു അവർ കൊണ്ടു വന്നിരിക്കുന്നത്. പുറംകടലിൽ പോയി കപ്പലിൽ നിന്ന് ആ ചരക്കു മുംബൈയിൽ ബോട്ടുവഴി എത്തിക്കണം.പ്രതിഫലമായി നീ ചോദിച്ച സംഖ്യ ലഭിക്കാൻ സാധ്യതയുണ്ട്.' തമ്പി പറഞ്ഞു. ചന്തുവിന് അതു സമ്മതമായിരുന്നു 'ഞാൻ തയാർ' അവൻ പറഞ്ഞു. 'എന്തു തയാർ, നിനക്കു ബോട്ടോടിക്കാൻ അറിയുമോ' തമ്പി ചോദിച്ചു. 'അറിയാം, ഞാൻ മലമ്പുഴയിൽ പണ്ടു ബോട്ടോടിക്കാൻ പഠിച്ചിട്ടുണ്ട്, ലൈസൻസുമുണ്ട്' ചന്തു പറഞ്ഞു.
'ഡാ മലമ്പുഴേൽ പുഴവെള്ളത്തിൽ ബോ്‌ട്ടോടിക്കുന്നതു പോലെയല്ല പുറംകടലിലേക്ക് ഓടിക്കുന്നത്. ഭയങ്കര റിസ്‌കാണ്. അതു മാത്രമല്ല, മുംബൈയിലെ കടൽസുരക്ഷ വളരെ ശക്തമാണ്. കോസ്റ്റ് ഗാർഡ്,നേവി, കസ്റ്റംസ്, പിന്നെ മുംബൈപ്പോലീസിന്‌റെ ബോട്ട് വിങ്, ഇതെല്ലാം കടന്നു വേണം ഇവിടെ ചരക്കെത്തിക്കാൻ.പിടിക്കപ്പെടാൻ സാധ്യത വളരെ കൂടുതലാണ്.പിടിക്കപ്പെട്ടാൽ പിന്നെ ആജീവനാന്തം ജയിലിലാണ്.നീ ഒറ്റയ്ക്കായിരിക്കും പോകേണ്ടത്, ആരും സഹായിക്കാൻ ഉണ്ടാകില്ല.' തമ്പി മുന്നറിയിപ്പു നൽകി. നിസ്സംഗമായ ഒരു ചിരിയായിരുന്നു ചന്തുവിന്‌റെ മറുപടി. 'അതൊന്നും സാരമില്ല. നീ ഈ ക്വട്ടേഷൻ എനിക്കൊപ്പിച്ചു താ.' അവൻ തമ്പിയോടു പറഞ്ഞു. 'ശരി, അങ്ങനെയെങ്കിൽ നമുക്കു സേഠിനെ കാണാൻ പോകാം.' തമ്പി പറഞ്ഞു. 'തമ്പീ നാളെത്തന്നെ പോകാം.എത്രയും വേഗം എനിക്കു അവളെ രക്ഷിക്കണമെടാ,' ചന്തു അക്ഷമനായി പറഞ്ഞു.

💬 Comments

View all comments