0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
തുറമുഖത്തിനു സമീപം ഒരു ഇടുങ്ങിയ കെട്ടിടത്തിലായിരുന്നു മീസാൻ സേഠിന്‌റെ ഓഫിസ്. ഒരു ചെറിയ സ്ഥലം. അരണ്ട വെളിച്ചം അവിടെ തങ്ങി നിന്നു. വെളുത്ത ഷർട്ടും സ്വർണക്കണ്ണടയും തൊപ്പിയും ധരിച്ച ഒരു കുറുകിയ മനുഷ്യനായിരുന്നു അയാൾ. കവിളിൽ നരച്ച താടിരോമങ്ങൾ ഭംഗിയായി ട്രിം ചെയ്തു നിർത്തിയിരിക്കുന്നു.കുറച്ചുനേരം സേഠ് ചന്തുവിനെ സൂക്ഷിച്ചുനോക്കി. 'കാര്യങ്ങളൊക്കെ തമ്പി പറഞ്ഞല്ലോ അല്ലേ' സേഠ് ചന്തുവിനോടു ചോദിച്ചു. 'ഉവ്വ്' ചന്തു മറുപടി കൊടുത്തു. 'ഊം ,വല്യ അപകടം പുടിച്ച കളിയാണ്. കോസ്റ്റുഗാർഡിന്‌റെ കൈയിലൊക്കെ കിട്ടിയാൽ പിന്നെ നിന്‌റെ ദുനിയാവു ജയിലിനകത്താകും.എന്തു സംഭവിച്ചാലും ഞങ്ങളുടെ പേരു പറയരുത്. സത്യമുള്ളവനാണെന്നു പറഞ്ഞോണ്ടാണു ഇതേൽപിക്കുന്നത്.എങ്ങാനും ഞങ്ങടെ പേരു നീ പറഞ്ഞാൽ നിന്‌റെ ചങ്ങായിയൊണ്ടല്ലോ, ഈയിരിക്കണ തമ്പി, അവനെ ഞങ്ങൾ തീർക്കും' സേഠ് പറഞ്ഞു.തമ്പിയുടെ മുഖത്തെ രക്തച്ഛവി മാറി. 'വരിൻ റൂട്ടു പറഞ്ഞുതരാം.' മീസാൻ സേഠ് എഴുന്നേറ്റു. ചന്തു കൂടെച്ചെന്നു. പുറംകടലിൽ കപ്പൽ കിടക്കുന്ന സ്ഥാനം കൃത്യമായി സേഠ് അടയാളപ്പെടുത്തിക്കൊടുത്തു. 'നീ തന്നെ ബോട്ട് ഒപ്പിക്കണം.ഞങ്ങൾ തരൂല്ല, കേട്ടല്ലോ' സേഠ് പറഞ്ഞു. ചന്തു തലയാട്ടി. സേഠ് മേശവലിപ്പു തുറന്ന് ഒരു സാധനം കൈയിലെടുത്തു. അതു ചന്തുവിന്‌റെ കൈയിലേക്കു കൊടുത്തു.സാധനത്തിലേക്കു നോക്കിയതും ചന്തു ഞെട്ടിത്തരിച്ചു. അതൊരു റിവോൾവറായിരുന്നു. 'നിറതോക്കാ, ആറു ബുള്ളേറ്റ്,' സേഠ് പറഞ്ഞു. ചന്തു വീണ്ടും തലയാട്ടി. 'ഹമുക്കേ തലയാട്ടൽ നിർത്തിക്കോ.ഇതെന്തിനാ തന്നേന്നു നെനക്കു വല്ല പുടീമൊണ്ടോ' അയാൾ ചോദിച്ചു. 'ഇല്ല' ചന്തു സത്യമങ്ങു പറഞ്ഞു. 'പൊലീസുകാരു പൊക്കുമെന്നു തോ്ന്നിയാൽ, ഉറപ്പായാൽ ആരെയെങ്കിലും തട്ടീട്ടു മാലുമായിട്ടു രക്ഷപ്പെടാൻ നോക്കണം.എന്തായാലും പിടിവീഴുമെന്ന് ഉറപ്പായാൽ സ്വയം വെടിവച്ചു അങ്ങു ശത്തോ.അവരുടെ പുടീലാകുന്നതും നല്ലത് അതാ.'

💬 Comments

View all comments