0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
അടുപ്പിച്ചു. ഡെക്കിൽ നിന്നും കയറിൽ കെട്ടിയ വലിയൊരു കറുത്ത ബാഗ് അവന്‌റെ ബോട്ടിലേക്കു വന്നുകൊണ്ടിരുന്നു.അടുത്തെത്തിയപ്പോൾ അവനതു പിടിച്ചു ബോട്ടിലേക്കിട്ടു.'എന്തൊരു ഭാരം' അവൻ പിറുപിറുത്തു. ആ ബാഗിനുള്ളിൽ അമൂല്യമായ വെനസ്വേലൻ മാലാണ്.കോടികൾ വിലയുള്ള, സിനിമാക്കാരുടെയും പ്രമുഖരുടെയും ഇഷ്ടലഹരിപദാർഥം. മാൽ ബോട്ടിനുള്ളിൽ ഭദ്രമായി ഒളിപ്പിച്ച ശേഷം ചന്തു ബോട്ടു മുന്നോട്ടെടുത്തു. നാവികൻ പിന്നിൽ നിന്ന് അവനെ കൈവീശിക്കാണിച്ചു. 'ടേക്ക് കെയർ' അയാൾ വിളിച്ചു പറഞ്ഞു. ചന്തു അയാളെയും കൈവീശിക്കാട്ടി. ആദ്യഘട്ടം പിന്നിട്ടു. ഇനിയാണു സാഹസികമായ രണ്ടാംഘട്ടം. ബോട്ട് കരയെ ലക്ഷ്യമാക്കി കുതിച്ചു പാഞ്ഞു.മണിക്കൂറുകളെടുക്കും കരയെത്താൻ.എന്നാൽ ചന്തുവിന് ഒരു ക്ഷീണവും തോന്നിയില്ല.എങ്ങനെയെങ്കിലും തീരമണഞ്ഞാൽ മതിയെന്നായിരുന്നു അവന്‌റെ ചിന്ത.കാറും കോളും ക്രമാതീതമായി വർധിക്കുന്നു വലിയ കാറ്റുമടിക്കുന്നുണ്ട്. ഒടുവിൽ ദൂരെ തീരം തെളിഞ്ഞുവന്നു. ഈശ്വരാ, ചന്തു മനസ്സിൽ പ്രാർഥിച്ചു.ഇതുവരെയെല്ലാം ശരിയായി. പ്രശ്‌നങ്ങളൊന്നും വരരുതേ. ഒരു പാവം പെൺകുട്ടിക്കു വേണ്ടിയാണ്. തീരമടുത്തടുത്തു വരുന്നു,മാനത്തു കാർമേഘങ്ങൾ ഉരുണ്ടുരുണ്ടു കൂടുന്നു. പൊടുന്നനെ...ശക്തമായ ബീംലൈറ്റുകൾ ഘടിപ്പിച്ച ഒരു കൂട്ടം ബോട്ടുകൾ പാഞ്ഞടുക്കുന്നതു ചന്തു കണ്ടു. കോസ്റ്റ് ഗാർഡ്....അവൻ അലറിവിളിച്ചു പോയി. കോസ്റ്റുഗാർഡിന്‌റെ ബോട്ടുകൾ അവന്‌റെ ബോട്ടിനു ചുറ്റും വട്ടം കറങ്ങി. ഒരു ബോട്ടിൽ നിന്ന് ഒരു ഉദ്യോഗസ്ഥൻ വലിയ കോളാമ്പിയിലൂടെ ബോട്ടു നിർത്താൻ ചന്തുവിനു നിർദേശം നൽകി.തന്‌റെ മരണമണി മുഴങ്ങിയെന്നു ചന്തുവിനു
തോന്നി. കോസ്റ്റുഗാർഡിന്‌റെ കൈയിൽ അകപ്പെട്ടാൽ അവർ എന്തായാലും മാൽ പിടിച്ചെടുക്കും. തന്നെ അറസ്റ്റു ചെയ്യുകയും ചെയ്യും.നാർകോട്ടിക്‌സ് കേസാണ്. ആജീവനാന്തം അകത്തു കിടക്കും. ഇതിനിടെ ചോദ്യം ചെയ്യലിൽ മീസാൻ സേഠിന്‌റെ പേരു പറയാൻ താൻ നിർബന്ധിതനാകും. അതോടെ അവർ പാവം തമ്പിയെ കൊല്ലും. പാടില്ല. അഞ്ചുബോട്ടുകളിലായി ഒത്തിരി സൈനികർ

💬 Comments

View all comments