0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
എത്തിയിട്ടുണ്ട്. അവർ്ക്കു നേരെ വെടിവച്ചിട്ടു കാര്യമില്ല. എന്തു ചെയ്യും. ചിന്തിക്കാൻ അധികം സമയമില്ലായിരുന്നു.ഇനി ഒരു അറ്റകൈ പ്രയോഗം മാത്രമാണു ര്ക്ഷ.ജീവന്മരണ പോരാട്ടം. ബോട്ടിൽ ടാങ്കിൽ നിറച്ചുവച്ച ഇന്ധനത്തിലേക്ക് അവന്‌റെ ശ്രദ്ധ വീണു. ഞൊടിയിടയിൽ അവൻ ടാങ്കു തുറന്നുവിട്ടു. ഇന്ധനം ബോട്ടിന്‌റെ ഡെക്കിൽ ഒഴുകി നിറഞ്ഞു.ഒരു തീപ്പെട്ടിയുരച്ചു ഡെക്കിലേക്കിട്ടപ്പോൾ ബോട്ട് ഞൊടിയിടയിൽ ഒരഗ്നിഗോളമായി മാറി. ഇതിനിടയിൽ മാൽ നി്‌റച്ച ബാഗ് കടലിലേക്കെടുത്തിട്ടിട്ട് അതിനൊപ്പം അവനും ചാടി.ബോട്ടു നിന്നു കത്തുന്നതു കണ്ടു കോസ്റ്റ് ഗാർഡ് പകച്ചു നിന്നു. എന്താണു സംഭവിച്ചതെന്ന് അവർക്കു മനസ്സിലായില്ല.തീ ആളിപ്പടർന്നു പുകയും കൂടിയതിനാൽ ചന്തു കടലിലേക്കു ചാടുന്നത് ആരും കണ്ടില്ല. കോസ്റ്റ്ഗാർഡ് ബോട്ടിലെ തീയണയ്ക്കാൻ ശ്രമിക്കുമ്പോൾ മാലുമായി അവരുടെ ശ്രദ്ധയിൽ പെടാതെ തീരത്തേക്കു നീന്തുകയായിരുന്നു ചന്തു. വാട്ടർപ്രൂഫ് ബാഗിൽ മാൽ തന്നതിനു കപ്പിത്താനോട് മനസ്സുകൊണ്ട് ചന്തു നന്ദിപറഞ്ഞു.തെങ്കുറിശ്ശിപ്പുഴയിൽ പണ്ടവൻ മുങ്ങാംകുഴിയിട്ടു നീന്തിയിരുന്നു, ശ്വാസമെടുക്കാതെ നിമിഷങ്ങൾ വെള്ളത്തിനടിയിൽ നിൽക്കാനും മേലേക്ക് ഊളിയിട്ടു മൂക്കു ജലത്തിനു വെളിയിൽ കാട്ടി ശ്വാസം വലിച്ചെടുക്കാനുമൊക്കെ അവൻ അന്നു നീന്തലിനിടെ പഠിച്ചിരുന്നു. എന്നാൽ ഇപ്പോൾ അതല്ല സ്ഥിതി.പരൽമീനുകളുള്ള തെങ്കുറിശ്ശിപ്പുഴയല്ല ഇത്, സ്രാവുകളും മറ്റു ക്ഷുദ്രജീവികളുമുള്ള അറബിക്കടലാണ്.ബാഗിനു നല്ല ഭാരവുമുണ്ടായിരുന്നു.അതു തന്നെ കടലിന്‌റെ അടിത്തട്ടിലേക്കു വലിച്ചുകൊണ്ടുപോകുമെന്ന് അവൻ ഭയന്നു.പക്ഷേ അങ്ങനെ പോകാൻ അവൻ തയാറല്ലായിരുന്നു.എന്തു സംഭവിച്ചാലും രണ്ടു വഴികളാണ് മുന്നിലുള്ളത്. ഒന്നുകിൽ തീരത്തെത്തുക, അല്ലെങ്കിൽ മരണം. ഒടുവിൽ ഏറെനേരത്തെ നീന്തലിനുള്ളിൽ അവൻ തീരമണഞ്ഞു.സമയം സന്ധ്യമായിരുന്നു.മാൽനിറച്ച ബാഗ് തീരത്തേക്കു വലിച്ചിട്ട ശേഷം അവൻ അവിടെയുണ്ടായിരുന്ന ഒരു കോരുവല കൊണ്ടു മൂടി. അഞ്ചുനിമിഷം മണലിൽ കുത്തിയിരുന്നു ആഞ്ഞുശ്വാസം എടുത്തു. ശരീരം മുഴുവൻ തളരുകയാണ്, നെഞ്ചിൽ ശ്വാസം കിട്ടുന്നില്ല.പേശികളും

💬 Comments

View all comments