Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
ഞരമ്പുകളും വലിഞ്ഞു മുറുകുന്നു.എന്നാലും വിശ്രമിക്കാൻ വയ്യ.മാലുമായി അധികനേരം ഇരിക്കുന്നതു റിസ്‌കാണ്.
അവിടെ നിന്നു കിട്ടിയ ഒരു പെട്ടിയോട്ടോയിൽ കോരുവല പൊതിഞ്ഞ മാൽകയറ്റി പിന്നിൽ ചന്തുവും കയറി. കടലിലെ പോലെ പ്രശ്‌നമില്ല കരയിൽ. തന്‌റെ ശ്രമത്തിൽ താൻ മുക്കാൽ ഭാഗം വിജയിച്ചെന്ന തിരിച്ചറിവ് ചന്തുവിനെ സന്തോഷിപ്പിച്ചു.
മീസാൻ സേഠ് അതീവ സന്തുഷ്ടനായിരുന്നു. സംഭവിച്ച കാര്യങ്ങൾ പറഞ്ഞപ്പോൾ അയാൾ അൽപനേരം അദ്ഭുതം കൂറി നിന്നു.എന്നിട്ട് അവന്‌റെ തോളിൽ തട്ടി അഭിനന്ദിച്ചു. ' ബലാലേ, നീയളൊരു മുടുക്കൻ തന്നെ, ഇങ്ങനെ ഒരു ആമ്പിറന്നോനെ കുറെ നാൾക്കു ശേഷമാണു കാണുന്നത്'
മാന്യനായിരുന്നു സേഠ്. ചോദിച്ച മുപ്പതുലക്ഷം രൂപയും ഒപ്പം വേറെ രണ്ടുലക്ഷം രൂപ സ്‌നേഹസമ്മാനമായും അയാൾ ചന്തുവിനു നൽകി.അവന്‌റെ മനസ്സു തുടുത്തു.തന്‌റെ മാനസി മോചിതയാകാൻ പോകുന്നു.അതിനുള്ള പണം തനിക്കു കിട്ടിക്കഴിഞ്ഞു.
പിറ്റേന്നു രാവിലെ തന്നെ ചന്തു ഒരു ബാഗിൽ 30 ലക്ഷം രൂപയുമായി മുനിസാഹിബിനെ കാണാൻ പോയി. ബാക്കിയുള്ള രണ്ടുലക്ഷം രൂപ അവൻ തമ്പിക്കു കൊടുത്തിരുന്നു. ആഴക്കടലിൽ താൻ കത്തിച്ചുകളഞ്ഞ ബോട്ടിന്‌റെ ഉടമസ്ഥർക്കു നഷ്ടപരിഹാരം കൊടുക്കാൻ.
30 ലക്ഷം രൂപയടങ്ങിയ ബാഗ് അവൻ മുനിസാഹിബിന്‌റെ മേശപ്പുറത്തേക്കിട്ടു.
ചെവിയിൽ വിരൽ കൊണ്ടു ചൊറിഞ്ഞുകൊണ്ട് മുനിസാഹിബ് അവനെ നോക്കി പുഞ്ചിരിച്ചു.
'നിങ്ങൾ ആവശ്യപ്പെട്ട പണം മുഴുവനുണ്ട് , എണ്ണിനോക്കാം.' ചന്തു പറഞ്ഞു
'ബടിയാ സാലാ, എനിക്കറിയാമായിരുന്നു നിനക്കതു പറ്റുമെന്ന്' മുനിസാഹിബ് ചന്തുവിനോടു പറഞ്ഞു.
മുനിയുടെ കൂട്ടാളികൾ വന്നു പണം എണ്ണിത്തിട്ടപ്പെടുത്തി. കള്ളനോട്ടാണോ എന്നുവരെ നോക്കി. എല്ലാം പെർഫക്ട് .30 ലക്ഷം തികച്ചുണ്ട്. അവർ മുനിസാഹിബിനെ നോക്കി തലകുലുക്കി.
'ശരി ചന്തൂ, നീയ് മാനസിയെ വിളിച്ചോണ്ടു പൊയ്‌ക്കോളൂ,
💬 Comments
View all comments