0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
കട' അവൾ അവിശ്വസനീയതയോടെ ചോദിച്ചു. 'അതൊക്കെ പിന്നെ പറയാം' അവളുടെ തോളിൽ കൈവച്ചുകൊണ്ട് അവൻ പറഞ്ഞു. 'നീയിപ്പോൾ സ്വതന്ത്രയായിരിക്കുന്നു മാനസീ, ഇനി നിന്‌റെ വഴി നിനക്കു നിശ്ചയിക്കാം. ആർക്കും നിന്‌റെ മേൽ ഒരുടമസ്ഥാവകാശവുമില്ല.' പറഞ്ഞിട്ടു ചന്തു തിരിഞ്ഞുനടന്നു. അവന്‌റെ കൈകളിൽ അപ്പോഴേക്കും അവളുടെ കൈ പിടിമുറുക്കിയിരുന്നു. 'എനിക്കു സ്വതന്ത്രയാകണ്ട ചന്തൂ,എനിക്ക് ഈ കൈകളുടെ ഉടമസ്ഥാവകാശത്തിൽ ജീവിക്കണം.ഭാര്യയാക്കാൻ എന്നെ കൊള്ളില്ലെങ്കിൽ ഒരു വെപ്പാട്ടിയായെങ്കിലും മതി.' അവൾ അതു പറഞ്ഞു നിർത്തിയപ്പോളേക്കും പളുങ്കുപോലുള്ള കണ്ണിൽ നിന്നു നീർ ഒഴുകി. ചന്തു അവളുടെ കൈയിൽ തിരിച്ചുപിടിച്ചു.അവളെ തോളിലേക്കു ചായ്ചു. 'വേഗം ഇവിടെ നിന്നു പൊക്കോളൂ മക്കളേ, ഞങ്ങളൊക്കെ ശപിക്കപ്പെട്ട ജന്മങ്ങളാ, ഇവിടെ നിന്നു നിങ്ങളും ശാപ്ം തലയിലേൽക്കേണ്ട' മാമിസാൻ അവരുടെ അടുക്കലെത്തി പറഞ്ഞു.
ആദ്യം ചന്തുവും അവന്‌റെ കൈപിടിച്ചു മാനസിയും വേശ്യാഗൃഹത്തിനു പുറത്തേക്കിറങ്ങി. എന്നാൽ അപ്രതീക്ഷിതമായി കുറച്ച് അതിഥികൾ അവിടെയുണ്ടായിരുന്നു. വേശ്യാഗൃഹത്തിന്‌റെ മുറ്റത്ത് മൂന്നു ജീപ്പുകൾ അതിലൊന്നിന്‌റെ ബോണറ്റിൽ ഇരിക്കുന്നു മുനിസാഹിബ്. 'ഞാൻ വാങ്ങിച്ച പെണ്ണിനേയും കൊണ്ട് എവിടെപ്പോകുന്നെടാ ചന്തൂ.' ഒരു പുച്ഛച്ചിരിയോടെ മുനിസാഹിബ് അവനോടു ചോദിച്ചു. ചന്തു ഒന്നന്ധാളിച്ചു നിന്നു. 'മുനിസാഹിബ് ഞാൻ പണം തന്നതല്ലേ, നിങ്ങളല്ലേ പറഞ്ഞത് ഇവളെയും കൊണ്ടു പോകാൻ' അവൻ വിളിച്ചു ചോദിച്ചു. 'ഉവ്വ് നീ പണം തന്നു.അതിനെന്താ,പലരും എനിക്കു പണം തരാറുണ്ട്. പക്ഷേ പെണ്ണിനെ തരൂല്ല, അവളെ അവിടെ വിട്ടിട്ടു വെക്കം പോകാൻ നോക്ക്.' മുനിസാഹിബ് പറഞ്ഞു. 'മുനിസാഹിബ് ഇതെന്താണു നിങ്ങൾ വാക്കു പറഞ്ഞതല്ലേ.' ചന്തു വിളിച്ചു ചോദിച്ചു. പേടിച്ചരണ്ട മാനസി അവന്‌റെ കൈത്തണ്ടയിൽ മുറുകെ പിടിച്ചിരുന്നു.മൃതിയടഞ്ഞ ഒരു ജീവിതത്തിൽ പ്രതീക്ഷകൾ വന്നു നിറഞ്ഞതാണ്.എന്നിട്ടിപ്പോ

💬 Comments

View all comments