0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
അധോലോകത്തിനു ഒരു പ്രശ്‌നമുണ്ട്. ഒരു തലവന്‌റെ ചുറ്റും കറങ്ങുന്ന ഉപഗ്രഹങ്ങളാണ് അവർ. തലവൻ നഷ്ടപ്പെട്ടാൽ എത്ര കരുത്തുറ്റ സംഘവും നിലംപൊത്തിവീഴും.അവർക്കു പിന്നെ നിലനിൽപില്ല. മുനിസാഹിബ് വെടിയേറ്റു വീണതോടെ ഗുണ്ടകൾ നാലുപാടും ചിതറിയോടി അപ്രത്യക്ഷരായി.അവർ നന്നായി പേടിച്ചിരുന്നു.ചന്തുവിന്‌റെ കൈയിൽ തോക്കു കാണുമെന്നു സ്വപ്‌നത്തിൽ പോലും മുനിസാഹിബും വിചാരിച്ചു കാണില്ല.ഏതായാലും ആ ഗുണ്ടാത്തലവൻ മരിച്ചു വിറങ്ങലിച്ചു തെരുവിൽ കിടന്നു.
ചന്തു താഴേക്കു കുത്തിയിരുന്നു.താനൊരു കൊലപാതകിയായെന്ന സത്യം അവനെ വീർപ്പുമുട്ടിച്ചു. ഈശ്വരാ, ഇനിയെന്തെല്ലാം നേരിടേണ്ടി വരും. പൊലീസ് അറസ്റ്റുചെയ്യും, പിന്നെ ജയിൽ അല്ലെങ്കിൽ തൂക്കുകയർ.ജീവിതത്തിനു വീണ്ടും ഒന്നു നിറം പിടിച്ചുവരികയായിരുന്നു.എല്ലാം തകർന്നല്ലോ അവൻ അവിടിരുന്നു പൊട്ടിക്കരഞ്ഞു. തോളിൽ ഒരു കരതലം അമർന്നപ്പോളാണ് അവൻ തിരിഞ്ഞു നോ്ക്കിയത്. മാനസിയായിരുന്നു.ആശ്വസിപ്പിക്കുന്ന ഒരു മുഖഭാവം അവൻ അവളിൽ കണ്ടു. 'നമുക്കിവിടെ നിന്നു പോകാം ചന്തൂ, വേഗം പോകാം..' പതർച്ചയ്ക്കിടയിലും അവൾ പറഞ്ഞു. എങ്ങോട്ടു പോകുമെന്ന ചോദ്യം ഉ്ണ്ടായിരുന്നു. ചന്തുവും മാനസിയും പോയതു തമ്പിയുടെ അടുക്കലേക്കാണ്. കാര്യങ്ങളറിഞ്ഞ തമ്പി ഞെട്ടിത്തരിച്ചു,കുറച്ചുനേരം ആലോചിച്ച ശേഷം അവൻ ചന്തുവിനോടു പറഞ്ഞു 'നീയെന്തായാലും ഇപ്പോൾ പൊലീസിനു പിടികൊടുക്കരുത്, എവിടെയെങ്കിലും ഒളിച്ചുതാമസിക്കണം.' 'എവിടെ' ചന്തു ചോദിച്ചു. 'മുംബൈ പൊലീസിന് ഏറ്റവും പേടിയുള്ളിടത്ത്, ധാരാവിയിൽ' അവൻ പറഞ്ഞു. തമ്പി പറഞ്ഞതു ശരിയായിരുന്നു. ധാരാവി എന്നു കേട്ടാൽ മുംബൈ പൊലീസ് കയറാൻ രണ്ടു തവണ ആലോചിക്കും.തന്നെക്കാൾ വലിയ കുറ്റകൃത്യങ്ങൾ ചെയ്തവർ അവിടെ കാലങ്ങളോളം താമസിക്കുന്നുണ്ട്. അങ്ങനെ തമ്പിയുടെ ഉപദേശപ്രകാരം ധാരാവിയിലെ ഒരു കുടിലിൽ ചന്തുവും മാനസിയും ഒളിച്ചുതാമസിച്ചു.ഓരോ നിമിഷവും അറസ്റ്റ് പ്രതീക്ഷിച്ചാണു ച്ന്തു കഴിഞ്ഞത്. അതിനാൽ മാനസിയോട് ഒന്നു മിണ്ടാനുളള മാനസികാവസ്ഥ പോലും അവനുണ്ടായിരുന്നില്ല.ഇടയ്ക്കിടെ പൊലീസ്

💬 Comments

View all comments