Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
തന്നെ അറസ്റ്റു ചെയ്യുന്നതു സ്വപ്‌നം കണ്ട് അവൻ ഉറക്കത്തിൽ നി്ന്നു ഞെട്ടി ഉണർന്നു.അവൻ ഉറങ്ങാതായി.
എന്നാൽ സ്ഥിതി മറ്റൊന്നായിരുന്നു.
മുനിസാഹിബ് ചൗപ്പാട്ടിയിലെ ഗുണ്ടാനേതാവും പൊലീസിന്‌റെ വലംകൈയുമൊക്കെയായിരുന്നു എന്നതു ശരി തന്നെ. എന്നാൽ ഇടയ്ക്ക് അവൻ പൊലീസിനും മേലേ കയറിക്കളിക്കാൻ തുടങ്ങിയിരുന്നു. പൊലീസ് പറയുന്നത് കുറേക്കാലമായി അവൻ അനുസരിക്കാറില്ല. ബീച്ചിനടുത്ത് ഒരു പട്രോൾ സംഘത്തെ മുനിസാഹിബും കൂട്ടുകാരും ഇതിനിടയ്ക്ക് അടിച്ചു മൃതപ്രായരാക്കിയത് പൊലീസുകാർക്കിടയിൽ വലിയ ഇഷ്യു ആയിരുന്നു.ഇതിനിടെ ചൗപ്പാട്ടിയിലെ പൊലീസ് ഇൻസ്‌പെക്ടറുടെ ഭാര്യയോട് അപമര്യാദയായി പെരുമാറാനുള്ള ധൈര്യവും അവനുണ്ടായി. മുനിസാഹിബിനെ ഏതെങ്കിലും വ്യാജ എൻകൗണ്ടറിൽ തീർക്കാനായി തക്കം പാർത്തിരിക്കുകയായിരുന്നു പൊലീസ്.
അതിനിടയിലാണു ചന്തു അവനെ വെടിവച്ചുകൊന്നത്. ഇതു പൊലീസിന്‌റെ ജോലി കുറച്ചു. കൂടുതൽ അന്വേഷിക്കാൻ ഒന്നും അവർ മിനക്കെട്ടില്ല. അപകടമരണമെന്ന നിലയിൽ കേസ് ക്ലോസ് ചെയ്തു.ഗുണ്ടകൾ മരിച്ചുകഴിഞ്ഞാൽ അവർക്കു വേണ്ടി നിയമപ്പോരാട്ടം നടത്താൻ ആരുമുണ്ടാകില്ല. അങ്ങനെ മുനിസാഹിബിനെ എന്നന്നേക്കുമായി മുംബൈ പൊലീസ് എഴുതിത്തള്ളി.ചന്തുവിനെ തേടി പിന്നെയൊരു പൊലീസും എത്തിയില്ല.
എന്നാൽ മറ്റു ചിലർ അവനെ തേടിയെത്തി. മീസാൻ സേട്ടിനു ചരക്കെത്തിച്ചതും മുനിസാഹിബിനെ കൊന്നതും അധോലോകവൃത്തങ്ങൾക്കിടയിൽ അവനെ പ്രശസ്തനാക്കിയിരുന്നു.കൂടുതൽ അസൈൻമെന്‌റുകൾ അവനു ലഭിച്ചു,സ്മഗ്ലിങ്ങായിരുന്നു കൂടുതലും.
ചന്തുവിന് അതേറ്റെടുക്കാതെ നിവൃത്തിയില്ലായിരുന്നു.അധോലോകത്തിൽ ഒരിക്കൽ പെട്ടാൽ പിന്നെ അതിൽ നിന്നു രക്ഷപ്പെടുന്നത് മിനക്കേടാണ്.അധോലോക പശ്ചാത്തലമുള്ളയൊരാൾക്ക് മറ്റു ജോലികൾ ലഭിക്കാനും പ്രയാസമാണ്. തനിക്കു കിട്ടിയ അസൈൻമെന്‌റുകൾ ചന്തു ഏറ്റെടുത്തു.ഇത്തവണ തമ്പിയും അവനൊപ്പം കൂടി.കരവഴിയും കടൽവഴിയും അവൻ ചരക്കുകൾ കൃത്യസ്ഥാനത്തെത്തിച്ചു. മാനസിക്ക് അഭിപ്രായവ്യത്യാസമുണ്ടായിരുന്നെങ്കിലും അവൻ
കണക്കിലെടുത്തില്ല.അവൾക്കു ചെറിയ മോഹങ്ങളെ ഉണ്ടായിരുന്നുള്ളൂ,മുംബൈ വിട്ട് എങ്ങോട്ടെങ്കിലും പോയി ചന്തുവിനൊപ്പം ജീവിക്കണം. പട്ടിണിയാണെങ്കിലും പ്രശ്‌നമില്ല.
മാനസി ഇപ്പോഴും അവന്‌റെ ഭാര്യയായിരുന്നില്ല.അവർ തമ്മിൽ
💬 Comments
View all comments