0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
ഉറച്ചുനിന്നു.മിക്കപ്പോളും അവൾ അവനെ ചന്തുവെന്നു വിളിച്ചു. ഭയങ്കരസ്‌നേഹം വരുമ്പോൾ ച്‌ന്ത്വേട്ടൻ, സ്‌നേഹവും ബഹുമാനവും കൂടി വരുമ്പോൾ പതിദേവ് എ്ന്നും വിളിച്ചു. അവൾക്കവൻ ദൈവമായിരുന്നു.അപമാനത്തിന്‌റെ കുഴിയിൽ നിന്നു ജീവൻ പണയം വച്ചു തന്നെ രക്ഷിച്ച തന്‌റെ പതിദേവൻ. മാനസിയുടെ കാര്യത്തിൽ ചന്തുവിന് ഒരു കോംപ്രമൈസും ഇല്ലായിരുന്നു. വിലകൂടിയ തുണിത്തരങ്ങൾ കൊണ്ടും ആഭരണങ്ങൾ കൊണ്ടും അവൻ അവളുടെ പൂവുടൽ മൂടി.അവൾ വീട്ടിലുടുക്കുന്ന വസ്ത്രത്തിനു പോലും ലക്ഷങ്ങൾ വിലമതിച്ചു.ആഢംബരത്തിൽ വലിയ താൽപര്യമില്ലായിരുന്നു മാനസിക്ക്. എന്നാലും ഭർത്താവിന്‌റെ താൽപര്യം മനസ്സിലാക്കി സന്തോഷത്തോടെ അവൾ അതെല്ലാം ധരിച്ചു.
ഓർമകളുടെ കുത്തൊഴുക്ക്,ചായ കുടിച്ചു കപ്പ് മേശപ്പുറത്തു വച്ച് ചന്തു ചിന്താമഗ്നനനായി ഇരുന്നു. 'നമുക്ക് പോകേണ്ടേ കല്യാണത്തിന്' മാനസി ചോദിച്ചു. 'പോണോ, എന്താ നിന്‌റെ അഭിപ്രായം.' ചന്തു തിരിച്ചു ചോദിച്ചു. 'പോണം.അവർ ഇത്രകാലം കഴിഞ്ഞു വിളിച്ചതല്ലേ.മാത്രമല്ല, ചന്തുവിന്‌റെ നാട് ഞാനിതുവരെ കണ്ടിട്ടില്ലാല്ലോ, അവിടത്തെ നമ്മുടെ വീടും കണ്ടിട്ടില്ല,നമുക്ക് പോകാം, തനുവിനേം കൊണ്ടുപോണം.അച്ഛന്‌റെ ബന്ധുക്കളെ അവനും കാണണ്ടേ.' 'പോകാം നമുക്ക് പോകാം...' തല കുലുക്കിക്കൊണ്ടു ചന്തു പറഞ്ഞു. .......................................................... മായയുടെ കല്യാണത്തിനു രണ്ടു ദിവസം മുൻപാണു ചന്തു നാട്ടിലെത്തയത്. തന്‌റെ ആഡംബരക്കാറായ റോൾസ് റോയ്‌സ് ഗോസ്റ്റിൽ.തെങ്കുറിളശ്ശിയിൽ ആദ്യമായാകും അങ്ങനെയൊരു കാർ എത്തിയിരിക്കുക.നാട്ടുകാരെല്ലാം തടിച്ചുകൂടി.ചന്തുവും മാനസിയും മകൻ തനുവും പിന്നെ മുംബൈയിൽ നിന്നു ചന്തുവിന്‌റെ വിശ്വസ്ത ഡ്രൈവറായ അച്ചായനെന്ന ജേക്കബുമായിരുന്നു കാറിൽ. തെങ്കുറിശ്ശിയിലേക്കെത്തിയതും ചന്തു കാർ ഒന്നു നിർത്താൻ പറഞ്ഞു,അവൻ വെളിയിലിറങ്ങി ആ മണ്ണിന്‌റെ ഗന്ധമുള്ള വായു അൽപനേരം ശ്വസിച്ചു,നിറഞ്ഞ പച്ചപ്പും തെളിനീരും പുൽപ്പാടങ്ങളമുള്ള തന്‌റെ തേങ്കുറിശ്ശി. അവന്‌റെ ഉള്ളിൽ ഗൃഹാതുരത്വത്തിന്‌റെ ഓർമകൾ അലയടിച്ചുവന്നു. 10 വർഷങ്ങൾക്കു മുൻപ് ആരായിരുന്നു

💬 Comments

View all comments