Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
സന്തോഷമായി, മരിക്കും മുൻപേ നിന്നെ ഒന്നു കാണാൻ പറ്റിയല്ലോ' ആ വൃദ്ധൻ പറഞ്ഞു.
'എന്‌റെ ചന്തുവേ,' പൊട്ടിക്കരച്ചിലോടെ ആരോ അടുത്തു വരുന്നത് അവനറിഞ്ഞു. ഇച്ഛമ്മായിയായിരുന്നു.വന്നപാടെ അവർ ചന്തുവിനെ കെട്ടിപ്പിടിച്ചു കരഞ്ഞു.ചന്തു അവരുടെ പുറത്തു തട്ടി ആശ്വസിപ്പിച്ചു.
മാനസിയെ ഇച്ഛമ്മായി കൈപിടിച്ച് അകത്തേക്കു കൊണ്ടുപോയി.
'ചന്തോന്‌റെ പെണ്ണിനെ കണ്ടോ, സിനിമാനടീനെ പോലുണ്ട്,' അകായിൽ പെണ്ണുങ്ങൾ അടക്കം പറഞ്ഞു.
കുറച്ചു കഴിഞ്ഞപ്പോളാണ്.ബന്ധുക്കൾ ചന്തുവിനെ വിട്ടു പോയിരുന്നു.തനു അവനോടൊട്ടി നിൽക്കുകയായിരുന്നു.
ചന്ത്വേട്ടൻ എപ്പോൾ വന്നു എന്നൊരു ചോദ്യം.
പരിചിതമായ സ്വരം,ഒരിക്കൽ എന്നും കേൾക്കാൻ കൊതിച്ച സ്വരം.ചന്തു തിരിഞ്ഞു നോക്കി.
രാഗിണി.....
അവളെ കണ്ടപ്പോൾ അവനു വിശ്വസിക്കാനായില്ല, ആകെ കോലം കെട്ടു പോയിരുന്നു രാഗിണി.ഒരു സാധാരണ സാരിയും ബ്ലൗസുമായിരുന്നു വേഷം.നന്നേ സുന്ദരിയായിരുന്ന അവൾ മെലിഞ്ഞുണങ്ങിയിരുന്നു.കൺതടങ്ങളിൽ കറുപ്പ്.
'കുറച്ചുനേരായി..' നീണ്ട കാലത്തിനു ശേഷം സംഭവിച്ച ആ സമാഗമത്തിന്‌റെ ഭാവമൊന്നും പുറത്തു പ്രകടിപ്പിക്കാതെ അവൻ ഉത്തരം നൽകി.
രാഗിണി തനുവിനെ നോക്കി കൈയാട്ടി വിളിച്ചു. അവൻ പോകാതെ ചന്തുവോട് ഒ്ട്ടി നിന്നു.
'ചെല്ല് ' ചന്തു അവനോടു പറഞ്ഞു.
'നിന്‌റെ അമ്മായിയാ കുട്ടാ, വാ അമ്മായീടെ അടുക്കൽ വാ.'അവൾ അങ്ങനെ പറഞ്ഞു വിളിച്ചപ്പോൾ തനു അവൾക്കരികിലേക്കു ചെന്നു.അവനെ വാരിയെടുത്ത് തലമുടിയിൽ തലോടി അവൾ ഉമ്മ വച്ചു.
'ചന്ത്വേട്ടനെ പോലെ തന്നേണ്ട് ഇവനെ കാണാൻ' അവനെ വാത്സല്യത്തോടെ നോക്കിക്കൊണ്ട് രാഗിണി പറഞ്ഞു.
'ഊം, നിനക്കു സുഖമാണോ, ഭർത്താവും മക്കളുമൊക്കെ ഇവിടുണ്ടോ' ഔപചാരികമായ സ്വരത്തിൽ ചന്തു ചോദിച്ചു.
'സുഖം' അവൾ പറഞ്ഞു.ഭർത്താവിനെപ്പറ്റി അവളൊന്നും പറഞ്ഞില്ല. എന്തൊക്കെയോ പറയാനുണ്ടായിട്ടും മിണ്ടാതെ അവൾ നിന്നു.
രാഗീ...അകായിൽ നിന്ന് ആരോ വിളിച്ചു.
'എന്നെ
💬 Comments
View all comments