Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
വിളിക്കുന്നു, ഞാൻ പോട്ടെ ചന്ത്വേട്ടാ, പിന്നെക്കാണാം.അവൾ പറഞ്ഞു.' ചന്തു തലകുലുക്കി.
അവളകത്തേക്കു പോയി,തനുവിനെയും അവൾ ഒപ്പം കൊണ്ടുപോയി.
അവളെപ്പറ്റി അധികം ചിന്തിക്കാൻ പിന്നീട് ചന്തുവിനു സമയം കിട്ടിയില്ല,ബന്ധുക്കളും നാട്ടുകാരും പഴയ സുഹൃത്തുക്കളുമൊക്കെ പരിചയം പുതുക്കാനായി അവന്‌റെ അരികിൽ വന്നു.സമ്പന്നൻ കാന്തത്തെപ്പോലെയാണ്. ആളുകളെ ആകർഷിക്കാൻ അവർക്കു പറ്റും.
മാനസി പെട്ടെന്നു തന്നെ തറവാട്ടിലെ ആളുകളുമായി ഇണങ്ങി. മുംബൈയിലെ ശതകോടീശ്വരന്‌റെ ഭാര്യ എന്ന നാ്ട്യമൊന്നുമില്ലാതെ തന്നെ ഭക്ഷണം തയാറാക്കാനും അതിഥികൾക്കു ചായകൊടുക്കാനുമൊക്കെ അവൾ മുന്നിട്ടിറങ്ങി. വന്ന ആദ്യദിനം തന്നെ ഏറമംഗലത്തെ വീട്ടുകാരിയായി അവൾ മാറി.എല്ലാർക്കും അവളെ നിറയെ ഇഷ്ടമായി.
വൈകുന്നേരം ചന്തുവിന്‌റെ ബന്ധുക്കളിലെ അവന്‌റെ സമപ്രായക്കാരും ചില അടുത്ത സുഹൃത്തുക്കളുമൊക്കെ ഒരു വെള്ളമടി പാർട്ടി പ്ലാൻ ചെയ്തു.താനും തനുവും ഇന്നു മാനസി മഹലിലേക്കു വരുന്നില്ലെന്ന് മാനസി ചന്തുവിനെ നേരത്തെ അറിയിച്ചിരുന്നു. അവർ തറവാട്ടിൽ കിടക്കാണത്രേ.
അതിനാൽ മദ്യപാനം മാനസി മഹലിൽ വച്ചാകാമെന്നു ചന്തു അവരോടു പറഞ്ഞു.അവർ സമ്മതിച്ചു.
ആ വലിയ വീടിന്‌റെ ലോണിൽ അവർ മദ്യപാനത്തിനു വട്ടം കൂട്ടി.ചന്തു മുംബൈയിൽ നിന്നു കുറേ കോണിയാക്കിന്‌റെ കുപ്പികൾ കൊണ്ടുവന്നിരുന്നു. തെങ്കുറിശ്ശിയിൽ ഒത്തു കൂടിയ അവന്‌റെ ബന്ധുക്കളും കൂട്ടുകാരുമൊന്നും ഇത്ര വിലകൂടിയ മദ്യം കണ്ടിട്ടുപോലുമുണ്ടായിരുന്നില്ല.വിദേശനിർമിത മദ്യത്തിന്‌റെ രുചി അവർ നന്നായി ആസ്വദിച്ചു.
'എന്നാലും ആ രാഗിണീടെ കാര്യം ആലോചിക്കുമ്പോളാ കഷ്ടം.' രണ്ടു പെഗ് അകത്തു ചെന്നപ്പോൾ ചന്തുവിന്‌റെ അമ്മാവന്‌റെ മകനായ രാജേട്ടൻ പറഞ്ഞു.
ചന്തുവിനു ജിജ്ഞാസയേറി, 'രാഗിണിക്ക് എന്തു പറ്റി.' അവൻ രാജേട്ടനോടു ചോദിച്ചു.
'അപ്പോ നീയൊന്നുമറിഞ്ഞില്ലേ,' രാജേട്ടൻ തിരികെ ചോദിച്ചു.
'ഇല്യാ, ഞാനറിഞ്ഞില്യ,' അവൻ പറഞ്ഞു.
തുടർന്നാണു രാജേട്ടൻ രാഗിണിയുടെ പിൽക്കാല
💬 Comments
View all comments