Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
ജീവിതത്തെക്കുറിച്ചു പറഞ്ഞത്.സുനിൽ ജോർജുമായുള്ള വിവാഹശേഷം കുറച്ചു നാളുകൾ രാഗിണി സന്തോഷവതിയായി മുന്നോട്ടു പോയി.
സുനിൽ ഒരു മ്യുസീഷ്യനായിരുന്നു.അവന്‌റെ പാട്ടിൽ ആകൃഷ്ടയായാണല്ലോ അവരുടെ പ്രേമം പോലും തുടങ്ങിയത്. എന്നാൽ വിവാഹജീവിതം എന്നാൽ പാട്ടും ഗിറ്റാർ വായനയുമല്ലെന്നു രാഗിണി തിരിച്ചറിഞ്ഞില്ല.
പ്രണയനാളുകളിൽ തന്നെ സുനിൽ ലഹരി ഉപയോഗിച്ചിരുന്നു.രാഗിണിക്ക് ഇതറിയാമായിരുന്നു.എന്നാൽ ബാംഗ്ലൂരിൽ ഇതൊന്നും വലിയ സംഭവമല്ലല്ലോ. അവൾ കാര്യമാക്കിയില്ല. എന്നാൽ വിവാഹശേഷമാണ് അതിന്‌റെ ഭീകരത മനസ്സിലായത്. കഞ്ചാവു മാത്രമല്ല, മയക്കുമരുന്നും അവൻ ഉപയോഗിച്ചിരുന്നു.
തറവാട്ടിൽ നിന്നു കിട്ടിയ രാഗിണിയുടെ ഭാഗം മ്യൂസിക് ട്രൂപ്പു തുടങ്ങാനെന്നു പറഞ്ഞ് അവൻ വിറ്റുതുലച്ചു.ട്രൂപ്പ് തുടങ്ങിയെങ്കിലും രണ്ടാം മാസം തന്നെ പൂട്ടി.ഭാഗം വിറ്റുകിട്ടിയ പണം അവൻ മയക്കുമരുന്നു വാങ്ങാനായാണ് ഉപയോഗിച്ചത്.അവന്‌റെ വീട്ടുകാരും അവനെ എഴുതിത്തള്ളി.എന്നിട്ടും എല്ലാം സഹിച്ചു രാഗിണി കൂടെ നിന്നു. ഇതിനിടയിൽ അവൾക്കൊരു പെൺകുട്ടി ജനിച്ചു.രാഗിണി ഉപരിപഠനം ഉപേക്ഷിച്ച് ഏതോ ഒരു കമ്പനിയിൽ തുച്ഛമായ ശമ്പളത്തിൽ ജോലിക്കു പോയി തുടങ്ങി.
എല്ലാം സഹിക്കാമായിരുന്നു പക്ഷേ...
സുനിൽ ഒരു സ്ത്രീ ലമ്പടനായിരുന്നു.അവന്‌റെ ജീവിതത്തിലെ അനേകം പെൺകുട്ടികളിൽ ഒരാൾ മാത്രമായിരുന്നു രാഗിണി.വിവാഹത്തിനു മുൻപും വിവാഹത്തിനു ശേഷവും.സ്വന്തം ചേട്ടന്‌റെ ഭാര്യയോടു പോലും സുനിൽ അവിഹിതബന്ധം പുലർത്തിയിരുന്നു.ഇതറിഞ്ഞതോടെ അവൾ പൊട്ടിത്തെറിച്ചു.എന്നാൽ സുനിലിന് അതൊന്നും ഒരു പ്രശ്‌നവുമില്ലായിരുന്നു. അതുവരെ രഹസ്യമായി തുടർന്ന ബന്ധങ്ങൾ പരസ്യമായി. സ്വന്തം വീട്ടിൽ വരെ അയാൾ കാമുകിമാരുമായി എത്താൻ തുടങ്ങി.
രാഗിണി രൂക്ഷമായി പ്രതികരിച്ചതോടെ അയാൾ മർ്ദനം തുടങ്ങി.ഒരിക്കൽ അയാൾ രാഗിണിയെ മൃഗീയമായി മർദ്ദിച്ച് അവൾ ആശുപത്രിയിലായി.ഇതറിഞ്ഞ അമ്മാവൻ അവളെ ഇങ്ങു കൂട്ടിക്കൊണ്ടു പോരുന്നു.തുടർന്നു ഡിവോഴ്‌സ്.
'ഇപ്പോ രാഗിണിയും മോളും തറവാട്ടിലാണു താമസിക്കുന്നത്.സുനിൽ കാരണം ഏറമംഗലം തറവാടു കടം
💬 Comments
View all comments