Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
വായാടിക്കൂട്ടുകാരനാണ് അത് പറഞ്ഞത്. പറഞ്ഞു തീർന്നതും ഇടിപൊട്ടി. ബണ്ടുതുറന്നുവിട്ടതു മൂലം പാടത്തു കെട്ടിക്കിടന്ന ചെളിയിൽ പുതച്ചിട്ട് ഇടിയോടിടി. കിഷോറിന്റെ വായിലും വയറ്റിലും വരെ ചെളിയായി.ഒടുവിൽ കൂട്ടുകാർ പിടിച്ചുമാറ്റിയതുകൊണ്ട് കിഷോർ രക്ഷപ്പെട്ടു.
സഹിക്കൂലായിരുന്നു തനിക്ക്, വേറെന്തു തമാശയും പറഞ്ഞോട്ടെ....രാഗിയെ വച്ചുവേണ്ട.
ഓർമകൾ കലശലാകുമ്പോൾ ഇറങ്ങി വെളിയിൽ ഇരിക്കും. നിലാവും നോക്കി.ഇപ്പോ മൊബൈൽ ഫോണൊക്കെ സർവസാധാരണമായി. ആളുകൾക്കതു കൊണ്ട് അങ്ങോട്ടുമിങ്ങോട്ടും വിളിക്കാം.ഒരു മൊബൈലുണ്ടായിരുന്നെങ്കിൽ....ചന്തു ആത്മാർഥമായി ആഗ്രഹിച്ചു.
പക്ഷേ അവനതിനു പാങ്ങില്ലായിരുന്നു. അമ്മാവനോടു ചോദിക്കാനും മടി.
ഒടുവിൽ വികാരം അണപൊട്ടിയൊഴുകിയ ഒരു ദിവസം ചന്തു ഒരു പാതകം ചെയ്തു. ഷേവ് ചെയ്യാനുള്ള ബ്ലെയിഡെഡുത്ത് കൈയിൽ ആർ എന്ന അക്ഷരം അങ്ങെഴുതി. രാഗിണിയുടെ ആദ്യ അക്ഷരം.ബ്ലേഡ് വരഞ്ഞ് ചോര ചീറ്റിയൊഴുകി ആർ ചുമന്നു കിടന്നു. ചോരയുടെ ചുമപ്പ് പോലെ ഉറപ്പുള്ളതാണ് താനും രാഗിണിയും തമ്മിലുള്ള സ്‌നേഹം. അവൻ മനസ്സിൽ പറഞ്ഞു.അന്നു കൈമുറിച്ച വേദനയിലും ചന്തു സുഖമായുറങ്ങി.മുറപ്പെണ്ണിനു വേണ്ടി ഏതോ യുദ്ധം ജയിച്ചതു പോലെ.
സെമസ്റ്റർ കഴിഞ്ഞ് അവൾ വെക്കേഷനു വരുന്നെന്ന വിവരം അറിഞ്ഞത് പിന്നീടാണ്.ഷൊർണൂർ പോയി വിളിക്കണം അവളെ,അന്നു തറവാട്ടിൽ കാറൊന്നും ഇല്ല. അമ്മാവനു വണ്ടികൾ വാങ്ങിച്ചിടാനൊന്നും താൽപര്യവുമില്ല. തനിക്കാണെങ്കിൽ അന്ന് ഒരു വണ്ടിയും ഓടിക്കാൻ അറിയില്ല.സ്വതവേ നല്ല പിശുക്കനായ അമ്മാവൻ അങ്ങോട്ടുമിങ്ങോട്ടും ബസിനു പോയി വരാനുള്ള പൈസയാണ് കൈയിൽ തന്നത്. ഇത്രേം നാളും ബാംഗ്ലൂരിൽ നിന്നിട്ടു വന്ന ഒരു പെണ്ണിനെ ഈ ഒണക്കബസ്സിൽ കൊണ്ടുവരുന്നതെങ്ങനെ.അങ്ങനെ കുടുക്കപൊട്ടിച്ചു.
അടുത്ത മാസം ടൗണിൽ പോകുമ്പോൾ പുതിയൊരു ഷർട് വാങ്ങാൻ സ്വരുക്കൂട്ടി വച്ച പൈസയാണ്.ഇപ്പോ ഉള്ള ഷർട്ടുകൾ മൂന്നും പിഞ്ചിയിരിക്കുന്നു.ഒരെണ്ണത്തിൽ കീറലുമുണ്ട്. എന്നാലും സാരമില്ല, ഷർട്ടില്ലേലും
💬 Comments
View all comments