0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.1K
സാരമില്ല, തന്‌റെ രാഗിക്കുട്ടി നന്നായി കാറിലിരുന്നു വരണം. കിട്ടിയ ചില്ലറയെല്ലാം കൂട്ടിനോക്കി, നാട്ടിലുള്ള ഒരു ടാക്‌സിക്കാരനെ ചട്ടം കെട്ടി.ഒടുവിൽ ഷോർണൂർ റെയിൽവേസ്‌റ്റേഷനിൽ രാവിലെ തന്നെ എത്തി. രാഗിയുടെ ട്രെയിൻ ഉച്ചയാകുമത്രേ. രാവിലെ ഒന്നും കഴിക്കാതെയാണു ചന്തു പുറപ്പെട്ടത്.കൈയിൽ ടാക്‌സിക്കൂലി കഴിഞ്ഞാൽ 100 രൂപ കാണും. അതുവച്ചു കടയിൽ നിന്നു പ്രാതൽ കഴിക്കാം, വേണ്ടെന്നു വച്ചു.എന്തെങ്കിലും ആവശ്യം വന്നാലോ. അതു നന്നായെന്നു പിന്നീടു മനസ്സിലായി. 'ചന്ത്വേട്ടാ എനിക്കൊരു ബിരിയാണി കഴിക്കണം.' രാഗി വന്നിറങ്ങിയപ്പോളേ ആവശ്യപ്പെട്ടത് ഇതാണ്. അടുത്തുള്ള ഹോട്ടലിലേക്കു കയറി, ചിക്കൻ ബിരിയാണി ഓർഡർ ചെയ്തു. ഒരെണ്ണമാണ് പറഞ്ഞത്.അതിനുള്ള പൈസയേ ഉള്ളൂ, അവൾ അതു കഴിക്കുന്നതും നോക്കി ഒരു ഗ്ലാസ് വെള്ളം മാത്രം കുടിച്ചു ചന്തു അങ്ങനെയിരുന്നു.എന്താണു കഴിക്കാത്തതെന്ന് അവൾ ചോദിച്ചപ്പോൾ അരിഷ്ടം സേവിക്കുന്നതിനാൽ പുറത്തു നിന്നു കഴിപ്പില്ലെന്നു കള്ളം പറഞ്ഞു. ചന്തു അവളെയൊന്നു നോക്കി,പഴയ പട്ടുപാവടയും ധാവണിയുമൊന്നുമല്ല, മുന്തിയ കൂർത്തയും ജീൻസുമാണ് വേഷം.എണ്ണപുരട്ടി തുളസിക്കതിർ ചൂടിയിരുന്ന നീണ്ട വാർമുടി ഇപ്പോളില്ല. അതു ഭംഗിയായി മുറിച്ചു അൽപം ചെമ്പൻ നിറമൊക്കെ പുരട്ടി ഷാംപൂവിട്ടു പറത്തിയിട്ടിരിക്കുന്നു. കണ്ണ് പഴയപോലെ വാലിട്ടെഴുതിയിട്ടില്ല.അവൾ ബാംഗ്ലൂർ നഗരത്തിന്‌റെ പെൺകൊടിയായിരിക്കുന്നു. തിരിച്ചുള്ള കാർ യാത്രയ്ക്കിടയിൽ അവളെന്തോ പുറത്തെടുത്തു. അതൊരു മൊബൈലായിരുന്നു,അവൾ ബാംഗ്ലൂരിൽ പോയി മൊബൈലൊക്കെ വാങ്ങിയിരിക്കുന്നു.
അവൾ ആരോടോ മൊബൈലിൽ സംസാരിക്കുന്നു. നാട്ടിലെത്തിയെന്നൊക്കെ പറയുന്നു. സുഹൃത്തുക്കളോടാകും. പക്ഷേ രാഗിണി ആകെ മാറിയിരുന്നു. പഴയപോലെ ചന്തുവുമായി ചങ്ങാത്തം കൂടാനൊന്നും അവൾ വന്നില്ല. മിണ്ടാട്ടം പോലുമുണ്ടായില്ല. എപ്പോഴും മൊബൈലിൽ സംസാരം. ചന്തുവിന്‌റെ ഹൃദയം പൊടിഞ്ഞ നാളുകളായിരുന്നു.എന്നിട്ടും അവനൊരക്ഷരം മിണ്ടിയില്ല. ഒടുവിൽ വെക്കേഷൻ കഴിഞ്ഞ് അവൾ മടങ്ങി. അടുത്ത സെമസ്റ്റർ

💬 Comments

View all comments