Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
തീരുന്നതും കാത്തു ചന്തു കാത്തിരുന്നു. അപ്പോളാണ് അവൾ വീട്ടിൽ അറിയിച്ചത്. ഒത്തിരി പഠിക്കാനും പ്രോജക്ട് ചെയ്യാനുമൊക്കെ ഉള്ളതിനാൽ അവളിത്തവണ വെക്കേഷനു നാട്ടിലേക്കില്ല. ഹോസ്റ്റൽ അടയ്ക്കുന്നതിനാൽ അവളും കുറച്ചു കൂട്ടുകാരികളും ചേർന്ന് ബാംഗ്ലൂരിൽ ഒരു വീടെടുത്തു താമസിക്കുകയാണത്രേ.
അമ്മാവൻ അന്നൊരുനാൾ ചന്തുവിനെ അരികിലേക്കു വിളിപ്പിച്ചു. ബാംഗ്ലൂർ വരെ ചെന്ന് അവളുടെ സുഖവിവരന്വേഷിച്ചു വരാൻ അവനോട് അദ്ദേഹം ആവശ്യപ്പെട്ടു. കാർമേഘം മൂടിയ മനസ്സിൽ തെളിമ പടർന്നതു പോലെ അവൻ അന്നു പുഞ്ചിരിച്ചു.
ഉള്ള ഷർട്ടിൽ കീറാത്ത ഒരെണ്ണമിട്ട് ഒറ്റമുണ്ടും ധരിച്ച് കൈയിലെ സഞ്ചിയിൽ അവൾക്കിഷ്ടമുള്ള കർപ്പൂരമാവിലെ മാങ്ങയും നിറച്ച്, അമ്മായി ഉണ്ടാക്കിയ ഉപ്പേരിയും കൊണ്ടാട്ടവും അച്ചാറുമൊക്കെ മറ്റൊരു സഞ്ചിയിലിട്ട് പിറ്റേന്നു തന്നെ ബാംഗ്ലൂർക്ക് യാത്രയായി.ബാംഗ്ലൂർ..
കേരളത്തിനു പുറത്തേക്ക് ആദ്യമായി യാത്ര ചെയ്യാരുന്നു ചന്തു.ബാംഗ്ലൂർ നഗരം അവനെ അദ്ഭുതപ്പെടുത്തി.എങ്ങും അംബരചുംബികളായ കെട്ടിടങ്ങൾ. നിരത്തുകളിൽ ചീറിപ്പായുന്ന പുതുപുത്തൻ വാഹനങ്ങൾ. ഏറ്റവും പുതിയ ഫാഷനനുസരിച്ച് നിരത്തുകളിൽ നടക്കുന്ന ചെറുപ്പക്കാർ.മങ്ങിയ ഷർട്ടും ഒറ്റമുണ്ടും ധരിച്ച താൻ അവിടെ വെറുമൊരു അപരിഷ്‌കൃതനാണെന്ന് ചന്തുവിനു തോന്നി. എങ്കിലും അവന്‌റെ മനസ്സിൽ വല്ലാത്ത തെളിമയായിരുന്നു. താൻ രാഗിയെ കാണാൻ പോകുവാണ്.താൻ വരുന്നത് അവൾക്കറിയില്ല.തന്നെ പൊടുന്നനെ കാണുമ്പോൾ എന്തായിരിക്കും അവളുടെ പ്രതികരണം.
സന്തോഷം കൊണ്ടു തുള്ളിച്ചാടുമായിരിക്കും,താൻ കെട്ടാൻ പോകുന്ന മുറച്ചെറുക്കനാണെന്നു പറഞ്ഞു കൂട്ടുകാർക്കെല്ലാം തന്നെ പരിചയപ്പെടുത്തുമായിരിക്കും.ചന്തുവിന്‌റെ മനസ്സിൽ ആയിരം പക്ഷികൾ പറന്നു പൊങ്ങി. ബാംഗ്ലൂരിൽ അവൾ താമസിക്കുന്ന സ്ഥലം അമ്മാവൻ അവന് എഴുതിക്കൊടുത്തിരുന്നു. അതേതോ ടാക്‌സിക്കാരനു കൊടുത്തപ്പോൾ അയാളവിടെ എത്തിക്കാമെന്നു പറഞ്ഞു.അങ്ങനെ അങ്ങോട്ട് യാത്രയായി.
വസന്ത് നഗറിലെ മനോഹരമായ ഒരു വില്ലയിലായിരുന്നു രാഗിണി താമസിച്ചത്.അവൻ അവിടെയെത്തി. ആകാംഷയും ത്രില്ലും നിറഞ്ഞ മനസ്സ്.
💬 Comments
View all comments