Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
അവൻ വിറയാർന്ന കൈകളാൽ കോളിങ് ബെൽ അടിച്ചു.
ഒരു ചെറിയ ഷോർട്‌സും ബനിയനും ധരിച്ച പെൺകുട്ടിയാണ് വാതിൽ തുറന്നത്. രാഗിയുടെ കൂട്ടുകാരിയായിരിക്കും.
'വാട്ട'് ചന്തുവിനു നേർക്കു നോക്കി അത്ര താൽപര്യമില്ലാത്ത മട്ടിൽ അവൾ ചോദിച്ചു.
'രാഗിണി..'ഇംഗ്ലിഷ് അറിയാത്ത ചന്തു രാഗിണിയുടെ പേരു പറഞ്ഞു.
'ഹേയ് റാഗ്‌സ് , സംവൺ ഈസ് ഹിയർ ടു സീ യൂ,' അവൾ അകത്തേക്കു നോക്കി വിളിച്ചുപറഞ്ഞ ശേഷം പോയി.
രാഗിണി വാതിലിനടുത്തേക്കു വന്നു. ഷോർട്‌സായിരുന്നു അവളുടെയും വേഷം.വെളുത്ത അവളുടെ കാലുകൾ മുക്കാലും നഗ്നമായിരുന്നു.
'ചന്ത്വേട്ടൻ' അവൾ അവനെ കണ്ടപ്പോൾ പിറുപിറുത്തു,തെളിഞ്ഞു നിന്നിരുന്ന അവളുടെ മുഖം പൊടുന്നനെ ഇരുണ്ടു.
'ചന്ത്വേട്ടൻ എന്താ ഇവിടെ ഇപ്പോ' അവൾ അവനരികിലേക്കു വന്നു ചോദിച്ചു.
'അമ്മാവൻ പറഞ്ഞുവിട്ടതാ, നിന്‌റെ സുഖവിവരമൊക്കെ അന്വേഷിച്ചുവരാൻ,' അവളെ കണ്ടതിന്‌റെ സന്തോഷം മുഖത്തു പ്രകടമാക്കിക്കൊണ്ട് ചന്തു പറഞ്ഞു.
'ഈ അച്ഛൻ,മനസ്സമാധാനമായി ഇവിടെ നിന്ന് പഠിക്കാൻ സമ്മതിക്കില്ല,
ഓരോരുത്തരെ പറഞ്ഞുവിട്ടോളും.' രാഗി ഈർഷ്യയോടെ പറഞ്ഞു.
ചന്തുവിന്‌റെ മുഖത്തെ എല്ലാ സന്തോഷങ്ങളും വറ്റി. താൻ വന്നത് രാഗിക്കിഷ്ടപ്പെട്ടില്ലേ.ഹേയ് അല്ലായിരിക്കും താൻ പൊടുന്നനെ അവളുടെ അറിവില്ലാതെ വന്നതാകും ചൊടിപ്പിനു കാരണം.ഓരോരുത്തർക്കും ഓരോ രീതിയില്ലേ.
'ദേ നിനക്കിഷ്ടമുള്ള കർപ്പൂരമാങ്ങയും പാവയ്ക്കാ കൊണ്ടാട്ടവും വാഴയ്ക്കയുപ്പേരിയുമൊക്കെയുണ്ട്.'
കൈയിലെ അഴുക്കുപുരണ്ട കായസഞ്ചി നീട്ടിക്കാട്ടി ചന്തു പറഞ്ഞു.
അവളതിലേക്ക് അവജ്ഞയോടെ നോക്കി.'വാഴയ്ക്ക,' അവൾ ഇഷ്ടമില്ലാത്തതു പോലെ പിറുപിറുത്തു.'എന്‌റെ ചന്ത്വേട്ടാ, ബാംഗ്ലൂർ മലയാളികൾ ഒരുപാടുള്ള സ്ഥലമാ. ഈ സാധനങ്ങളൊക്കെ ഇവിടത്തെ എല്ലാ മുക്കിലും മൂലയിലും കിട്ടും. ഇതൊക്കെ കെട്ടിപ്പൊതിഞ്ഞ് ഇനിയും ഇങ്ങോട്ടു വരരുത് കേട്ടോ.' ആ സ്വരത്തിൽ ഒരു താക്കീതിന്‌റെ ഭാവമുണ്ടായിരുന്നു.
ചന്തുവിന്‌റെ മുഖത്ത് വൈക്ലബ്യം
💬 Comments
View all comments