Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
നിറഞ്ഞു.
'ഏതായാലും കേറിവാ, ഇതൊക്കെ ആ കിച്ചനിലേക്കു വച്ചേക്ക്' അവൾ പറഞ്ഞു.
എസിയുടെ കുളിർമയുള്ള ഡ്രോയിങ് റൂമിലേക്കു ചന്തു കയറി. അകത്തു മറ്റൊരു ഹാൾമുറി. അവിടെ ഒരു കൂട്ടം ചെറുപ്പക്കാർ കൂടിയിരിക്കുന്നു. നാലഞ്ചു പെൺകുട്ടികളും മൂന്ന് ആൺകുട്ടികളും. വളരെ വിലയേറിയ വസ്ത്രങ്ങളാണ് എല്ലാവരും ധരിച്ചിരിക്കുന്നത്.
അതിൽ മുടിയും താടിയും നീട്ടി വളർത്തിയ ഇരുനിറമുള്ള ചെറുപ്പക്കാരന്‌റെ കൈയിലൊരു ഗിറ്റാർ, അവനതു മീട്ടുന്നതിനൊപ്പം ഏതോ ഇംഗ്ലീഷ് പാട്ടുകൾ പാടുന്നു.
'സുനിൽ കമോൺ കമോൺ.' കൂടി നിൽക്കുന്നവർ അവനെ പ്രോൽസാഹിപ്പിക്കുന്നു. ചെറുപ്പക്കാരന്‌റെ പേര് സുനിലെന്നാണെന്നു ചന്തുവിനു മനസ്സിലായി.
ചന്തുവിനെ കണ്ടപ്പോൾ ആ ചെറുപ്പക്കാർ ഒരു നിമിഷം പാളി നോക്കി.ചെറിയ ഒരു നിശബ്ധത.അപ്പോളേക്കും രാഗിണി അങ്ങോട്ടേക്കു വന്നു. 'കിച്ചൻ അവിടെയാണ്.' ആജ്ഞാ സ്വരത്തിൽ അവൾ അവനോടു പറഞ്ഞു.
ചന്തു കിച്ചനിലേക്കു നടന്നു.
'ആരാ അത് റാഗ്‌സ് 'ഏതോ ഒരുത്തി രാഗിണിയോടു ചോദിക്കുന്നതു കേട്ടു.'ഓഹ് വീട്ടിലെ ജോലിക്കാരനാ, എന്‌റെ സുഖവിവരം അന്വേഷിക്കാൻ അച്ഛൻ പറഞ്ഞു വിട്ടതാ, എന്തു പറയാനാ' രാഗിണി മറുപടി പറഞ്ഞു.ആ മറുപടി ചന്തുവിന്‌റെ കാതിൽ വന്നുവീണു.ഭൂമി പിളർന്നു താൻ അപ്രത്യക്ഷനായെങ്കിൽ എന്നു ചന്തു ആഗ്രഹിച്ചു. ജോലിക്കാരനാണത്രേ..ഒരുതരത്തിൽ പറഞ്ഞാൽ അവൾ പറഞ്ഞതും സത്യമല്ലേ, അവളുടെ വീട്ടിലെ ഒരു ജോലിക്കാരൻ തന്നെയല്ലേ താൻ അവൻ ചിന്തിച്ചു.
'ഓഹ് തോന്നി തോന്നി, ഒരു പിച്ചക്കാരനെ പോലുണ്ട് കാണാൻ' കൂട്ടുകാരി കമന്‌റടിച്ചു.നെഞ്ചിൽ കത്തി കുത്തിയിറക്കും പോലെയാണ് ചന്തുവിനു തോന്നിയത്.
അപ്പോളേക്കും രാഗിണി കിച്ചനിലേക്കു വന്നു.
'എന്നാലും രാഗി, നീയെന്നെ വാല്യക്കാരനാണെന്നു പറഞ്ഞല്ലോ,' അവളെ കണ്ടപ്പോളേക്കും ചന്തുവിന്‌റെ ഗദ്ഗദം പൊട്ടിയൊഴുകി.അവന്‌റെ കണ്ണുകൾ നീരണിഞ്ഞു.
'പിന്നല്ലാതെ, എന്തു വേഷമാണിത് ചന്ത്വേട്ടന്‌റെ,വൃത്തികെട്ട
💬 Comments
View all comments