0%

Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]

Author : Kambikathakal Read All Parts 1.2K
'വേണ്ട രാഗിണി, ഇതൊന്നും ഇനി പറയേണ്ട.' കസേരയിൽ നിന്നെണീറ്റു കൊണ്ട് അവൻ പറഞ്ഞു. 'ഞാൻ തറവാട്ടിൽ മൂരിയെപ്പോലെ പണിയെടുത്തുകൊണ്ടിരുന്ന എട്ടും പൊട്ടും തിരിയാത്ത ചന്തുവല്ല രാഗിണീ ഇപ്പോൾ.ഞാനിപ്പോളൊരു ബിസിനസുകാരനാണ്. നമ്മൾ തമ്മിലുള്ള പഴയ ബന്ധം ഇപ്പോൾ എന്നെ സംബന്ധിച്ച് ഒരു അടച്ച പുസ്തകമാണ്.ബിസിനസുകാർ അടച്ച പുസ്തകങ്ങൾ വീണ്ടും തുറക്കാറില്ല രാഗിണീ.' അവൻ ഭാവഭേദമില്ലാതെ പറഞ്ഞു. രാഗിണി മിണ്ടാതെ നിന്നു.ചന്തു തന്‌റെ പോക്കറ്റിൽ നിന്നൊരു കാർഡ് എടുത്തു രാഗിണിക്കു നീട്ടി.'നിന്‌റെ പ്രശ്‌നങ്ങളൊക്കെ ഞാനറിഞ്ഞു രാഗിണി.ഇതെന്‌റെ കേരളാ ഓപ്പറേഷൻസിലെ സെക്രട്ടറി വേണുജിയുടെ കാർഡാണ്. നിനക്ക് കേരളത്തിലെവിടെയും ഇഷ്ടപ്പെട്ട ഒരു ജോലി ശരിയാക്കിത്തരാൻ ഇദ്ദേഹത്തിനു കഴിയും.വേറെ എന്താവശ്യമുണ്ടെങ്കിലും ഇയാളെ വിളിക്കാം.ജോലിയൊക്കെ ചെയ്തു മകളെ ഒക്കെ നല്ലരീതിയിൽ വളർത്തൂ, സാധിക്കുമെങ്കിൽ വേറെ ഒരു വിവാഹവും കഴിക്ക്, നീയിപ്പോഴും ചെറുപ്പമാണ്, ആരെയെങ്കിലുമൊക്കെ ഓർത്ത് ജീവിതം നശിപ്പിക്കാതെ.മകൾ വളർന്നു കല്യാണമൊക്കെയാകുമ്പോൾ എന്നെയും മാനസിയെയും വിളിക്കാൻ മറക്കരുത്.ഞങ്ങൾ തീർച്ചയായും വരും.തനുവിനു കല്യാണമാകുമ്പോൾ നിന്നെയും ഞാൻ വിളിക്കും.അപ്പോൾ വന്നിരിക്കണം.' അവൻ പറഞ്ഞു നിർത്തി. രാഗിണി ആ കാർഡ് വാങ്ങുമ്പോൾ അവളുടെ കൈ വിറയ്ക്കുന്നുണ്ടായിരുന്നു. ഈ രംഗങ്ങൾ ദൂരെ നിന്നു മാനസി വീക്ഷിച്ചത് ആരുമറിഞ്ഞില്ല.അവളുടെ മനസ്സിൽ ഏതോ ഒരു മഞ്ഞുതുള്ളി വീണു. ചന്തു അതു കഴിഞ്ഞു നേരെ പോയത് അമ്മാവന്‌റെ അരികിലേക്കാണ്.കല്യാണം കഴിഞ്ഞിട്ടും എന്തോ ചിന്തയിൽ ആകുലനായിരുന്നു ആ പാവം വൃദ്ധൻ. ഇനി വയസ്സാംകാലത്ത് അടച്ചുതീർക്കേണ്ട ബാധ്യതകളെക്കുറിച്ചാകും. ചന്തു ഒരു ചെക്ക് അമ്മാവനു നേർക്കു നീട്ടി,എന്താണ് അവന്‌റെ ഉദ്ദേശ്യമെന്നു മനസ്സിലായില്ലെങ്കിലും അയാളതു കൈയിൽ വാങ്ങി. അതിലെഴുതിയിരിക്കുന്ന തുക കണ്ട് അദ്ദേഹം ഞെട്ടി സ്തബ്ധനായി നിന്നു. 'ഇത്' അമ്മാവൻ ചോദിച്ചു. 'അമ്മാവനു

💬 Comments

View all comments