Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
വൻ കടബാധ്യത ഉണ്ടെന്ന് എനിക്കറിയാം.അതെത്രയായാലും ഈ തുക കൊണ്ടു വീട്ടാനൊക്കും.കുറേയധികം കാശ് അധികവും വരും. ആ പണം ബാങ്കിലിട്ട് അമ്മാവനും അമ്മായിയും ഈ തറവാട്ടിൽ തന്നെ സുഖമായി ജീവിക്കണമെന്നാണ് എന്‌റെ ആഗ്രഹം.' അവൻ ഒറ്റ വാചകത്തിൽ പറഞ്ഞു.
'മോനേ...ചന്തൂ...' കാർക്കശ്യത്തിന്‌റെ സ്വരൂപമായ അമ്മാവൻ തേങ്ങിക്കരഞ്ഞുപോയി. അയാൾ ചന്തുവിനെ കെട്ടിപ്പിടിച്ചു.കവിളിൽ തെരുതെരെ ഉമ്മവച്ചു.
ചന്തുവിന്‌റെ ഉള്ളിൽ ചാരിതാർഥ്യം നിറഞ്ഞു.
താൻ, കടങ്ങൾ വീട്ടിയിരിക്കുന്നു.ഇതായിരുന്നു ജീവിതത്തിൽ അവശേഷിച്ച ഏക കടം.കുറേനേരം കൂടി കഴിഞ്ഞതോടെ എല്ലാവരോടും യാത്ര പറഞ്ഞു ചന്തുവും കുടുംബവും ഏറമംഗലത്തു നിന്നിറങ്ങി.ഇന്നു രാത്രി മാനസി മഹലിൽ താമസിക്കും. നാളെ രാവിലെ മടങ്ങും.കുറച്ചുനാളുകൾ കൂടി നിൽക്കണമെന്നു ചന്തുവിന് ആഗ്രഹം തോന്നിയിരുന്നെങ്കിലും അതു നടക്കില്ലെന്ന് അവനു തന്നെയറിയാമായിരുന്നു. തമ്പി മാത്രമാണു മുംബൈയിലുള്ളത്. ഏറെനാൾ താനില്ലാതെ ഒറ്റയ്ക്കു കാര്യങ്ങൾ നടത്താൻ അവനെക്കൊണ്ടാകില്ല.
സന്ധ്യനേരത്തു മാനസി മഹലിൽ മാനസി വിളക്കു വച്ചു.മുകളിലെ മുറിയിലേക്കു നടക്കുമ്പോളും അവളുടെ ചിന്ത രാഗിണിയെക്കുറിച്ചാണ്. ഇന്നു ചന്ത്വേട്ടൻ അവളോട് അങ്ങനെയൊക്കെ പറഞ്ഞെങ്കിലും ശരിക്കും അവളോടു സ്‌നേഹം കാണില്ലേ.പണ്ട് ഒഴിവാക്കി വിട്ടതിന്‌റെ ദേഷ്യം തീർത്തതാകില്ലേ ഇന്ന്. പഴയ സ്‌നേഹമൊക്കെ അങ്ങനെയങ്ങു പോകുമോ. അവളുടെ മനസ്സിൽ ആയിരം ചിന്തകളായിരുന്നു.
അവൾ മുറിയിലെത്തി. ചന്തു ബാൽക്കണിയിലുണ്ടായിരുന്നില്ല. മുറിക്കു പുറത്തെ ചാരുകസാലയിൽ ചാഞ്ഞു കിടക്കുകയായിരുന്നു അവൻ.ഒരു കൂർത്തയും മുണ്ടുമായിരുന്നു വേഷം.അടുത്തു വച്ചിരിക്കുന്ന മ്യൂസിക് സിസ്റ്റത്തിൽ നിന്നും ഒരു പാട്ടൊഴുകുന്നുണ്ടായിരുന്നു.
അടരുവാൻ വയ്യ നിൻ ഹൃദയത്തിൽ നിന്നെനിക്കേതു
സ്വർഗം വിളിച്ചാലും
ഒഴുകി നിൻ ആത്മാവിൻ ആഴങ്ങളിൽ
വീണു പോലിയുമ്പോഴാണെൻറെ സ്വർഗം
നിന്നിൽ അലിയുന്നതേ നിത്യസത്യം
'ചന്ത്വേട്ടാ,' കുറച്ചുനേരം അവിടെ നിന്ന ശേഷം അവൾ അവനെ വിളിച്ചു.
'ങൂം,'
💬 Comments
View all comments