Chapter Title : ❤️ ❤️ വാരണം ആയിരം [കുട്ടേട്ടൻ]
അവൻ ഒരു ഞെട്ടലോടെ എഴുന്നേറ്റു.
'എന്താ' അവൻ അവളോടു ചോദിച്ചു.
'ഇന്നലെ ഞാനും രാഗിണിയും ഒരുമിച്ചാണു കിടന്നത്' അവൾ പറഞ്ഞു.
'അതിനിപ്പോൾ എന്താണ്' ചന്തു അവളോടു ചോദിച്ചു.
'അവളുടെ ജീവിതത്തിലെ കാര്യങ്ങളെല്ലാം അവളെന്നോടു പറഞ്ഞു.അവൾക്കു തെറ്റു മനസ്സിലായി, ചന്തുവേട്ടന്‌റെ സ്‌നേഹം ഇപ്പോളവൾ തിരിച്ചറിഞ്ഞിട്ടുണ്ട്' മാനസി പറഞ്ഞു.
'ആയിക്കോട്ടേ, അതിനിപ്പോ എന്താണ്' നേരീയ മുഷിപ്പോടെ ചന്തു ചോദിച്ചു.
'ചന്ത്വേട്ടന് അവളോട് ഒരു ഫീലിങ്‌സും തോന്നണില്ലേ' ചങ്കിടിപ്പോടെ അവൾ ചോദിച്ചു.
'എന്തു ഫീലിങ്‌സ് എനിക്കൊന്നും തോന്നണില്ല,' ചന്തു തല ചൊറിഞ്ഞുകൊണ്ടു പറഞ്ഞു.
'ചന്തുവേട്ടന്‌റെ ആദ്യ സ്‌നേഹമല്ലേ അവൾ, പെഹ് ലി പ്യാർ, അവൾ ഇങ്ങനെ മാറിയതിൽ ഒട്ടും സന്തോഷമില്ലാന്നു പറഞ്ഞാൽ ഞാൻ വിശ്വസിക്കില്ലാട്ടോ' അവൾ വീണ്ടും പറഞ്ഞു.
'മാനസീ എന്തെങ്കിലും പറയാനുണ്ടെങ്കിൽ നേരിട്ടു പറയണം, ഇങ്ങനെ വളച്ചുകെട്ടിയാൽ എനിക്കു മനസ്സിലാകില്ല കേട്ടോ' അവൻ ഈർഷ്യയോടെ പറഞ്ഞു.
മാനസി ഒരു നിമിഷം മിണ്ടാതെ നിന്നു.
'ചന്തുവേട്ടന് എന്നെക്കാളും സ്‌നേഹമായിരുന്നോ രാഗിണിയോട്.എല്ലാവരും പറയുന്നു ചന്തുവേട്ടൻ അവളെ ഒരുപാടു മോഹിച്ചിരുന്നെന്ന്.ഇപ്പോഴും അങ്ങനെയൊക്കെ മനസ്സിലുണ്ടോ.' അവൾ താഴേക്കു നോക്കി ചോദിച്ചു.
'ഷട്ടപ്പ'് ചന്തു ബാൽക്കണിയുടെ കൈവരിയിൽ കൈ വലിച്ചടിച്ചു,അവന്‌റെ മുഖം ചുവന്നിരുന്നു.അവന്‌റെ ഭാവപ്പകർച്ച കണ്ട് അവൾ ഞെട്ടിപ്പോയി.സൗമ്യനായ ചന്തുവിനെ മാത്രമേ അവൾക്കു
പരിചയമുണ്ടായിരുന്നുള്ളൂ.
ഒന്നു രണ്ടു നിമിഷം അവൻ നിന്നു ശ്വാസമെടുത്തു.
എന്നിട്ട് മാനസിക്കരികിലെത്തി അവളുടെ തോളുകളിൽ കൈവച്ചു.'വാരണം ആയിരം എന്നു കേട്ടിട്ടുണ്ടോ നീയ്...' അവൻ അവളോടു ചോദിച്ചു.
'അതാ തമിഴ് സിനിമയല്ലേ, സൂര്യ അഭിനയിച്ചത്, നമ്മൾ ഒരുമിച്ചല്ലേ അതു ടിവിയിൽ കണ്ടത്.' അവൾ ചോദിച്ചു. കുട്ടിത്തം നിറഞ്ഞ അവളുടെ മറുപടിയിൽ അവൻ പൊട്ടിച്ചിരിച്ചു.
'അതേ,
💬 Comments
View all comments