Chapter Title : വാർദ്ധക്യപുരാണം 3 [ജഗ്ഗു]
പറഞ്ഞിരുന്നെങ്കിൽ വല്യച്ഛൻ കാറുമായി വരുമായിരുന്നല്ലോ
" അത് സാരമില്ല വല്യമ്മെ വല്ലപ്പോഴും മഴ നനയുന്നത് നല്ലതാ
" മ്മ് ഡ്രസ്സ് മാറ്റിയിട്ട് അകത്തുപോയി വല്ലതും കഴിക്ക്
" എന്റെ പഴയ റൂമിൽ ആരുമില്ലല്ലോ??
" ഏയ് നിനക്ക് ആ റൂം ഇന്നലെ ഞാൻ വൃത്തിയാക്കിയിട്ടു
' അവിടെ പോയി നിക്കുന്ന ദിവസങ്ങളിൽ എനിക്ക് പ്രത്യേക റൂം ഉണ്ടായിരുന്നു ഞാൻ നേരെ പോയി ഡ്രെസ്സും മാറി അടുക്കളയിലേക്ക് പോയി അവിടെ അപ്പച്ചിമാരും,വല്യമ്മയുടെ സ്വന്തക്കാരും,അമ്മയും,ചേച്ചിമാരും പിന്നെ മറ്റു പണിക്കാരും ഓരോന്ന് ഉണ്ടാക്കാൻ പാടുപെടുന്നു എന്നെ കണ്ടതും അപ്പച്ചിമാർ രണ്ടും ഓടിവന്ന് കെട്ടിപിടിച്ചു
" എന്റെ മക്കളങ്ങ് ഉണങ്ങിപ്പോയല്ലോ
" ഇവനൊന്നും തിന്നാൻ കൊടുക്കില്ലെ ചേച്ചി??
" ഇപ്പൊ ചില രാത്രികളിൽ അവൻ ഡയറ്റിങ്ങാണ് നാത്തൂനേ
" തന്നേടാ ടുട്ടു
" ഏയ് അമ്മ ചുമ്മാ പറയുന്നതാ അപ്പച്ചി
" കള്ളം പറഞ്ഞാൽ നിനക്കിപ്പോൾ കൊള്ളും
" സത്യം പറയെടാ
" അത് പിന്നെ ചില ദിവസങ്ങളിൽ..ഇപ്പൊ എനിക്ക് കഴിക്കാൻ വല്ലതും താ വിശക്കുന്നു
' പറഞ്ഞു തീരുന്നതിനു മുൻപെ ഇളയ അപ്പച്ചി ചോറും കറികളും ഇട്ട് കയ്യിൽ തന്നു ഞാൻ കഴിച്ച് തുടങ്ങി
" അല്ല വല്യച്ഛനെയും അച്ഛനെയും മാമൻമാരെയൊന്നും കണ്ടില്ലല്ലോ
" അവരെല്ലാം എപ്പോഴേ മുകളിൽ ഇരുന്ന് പരുപാടി തുടങ്ങി
' കഴിച്ച് പാതി ആയപ്പോഴാണ് കല്യാണപ്പെണ്ണിന്റെ വരവ്
" എടി നിത്യേ
" അയ്യോ എന്റെ കുട്ടൂസൻ എപ്പോ വന്നു??
" കുട്ടൂസൻ എന്റ വല്യച്ഛൻ
" പോടാ...വന്ന് കയറിയില്ല അപ്പോഴേക്കും തീറ്റി തുടങ്ങി
" ഒന്ന്
💬 Comments
View all comments