Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
വേറെ ആരുടെ കൂടെയോ ആണ്
" ആ മതി മതി നീ കിടന്നുരുളണ്ട ഇവന്റെ വണ്ടിയിന്നു രാവിലെ ഇവനാണ് കൊണ്ട്വന്നേ അപ്പൊ നീയൊക്കെ എല്ലാം കൂടി എവിടെയോ ഇരുന്ന് കുടിയായിരുന്നു..ഇവനിന്നലെ കാലുറക്കാതെയാണ് വന്നത്
" അയ്യോ ആന്റി ഞാനറിഞ്ഞില്ല
" നീയൊന്നു മിണ്ടാതിരുന്നെ ബിന്ദു പിള്ളേരാകുമ്പോൾ അങ്ങനൊക്കെ തന്നെയാ ഞാനൊക്കെ എന്തെല്ലാം കാണിച്ചിരിക്കുന്നു
" ഓഹ് നിങ്ങളാ ഇവന്മാർക്ക് വളം വച്ചുകൊടുക്കുന്നെ...ഇനിയിവൻ ഇന്നലത്തെപോലെ കേറി വന്നാൽ നിനക്കൊക്കെ രണ്ടിനും കിട്ടും
" ഏയ് ഇല്ലാന്റി ഇനിയിങ്ങനെ ആവർത്തിക്കില്ല ഞങ്ങള് നോക്കിക്കോളാം
" എങ്കിൽ നിങ്ങള്ക്ക് കൊള്ളാം ഈ പ്രായത്തിലെ കള്ളുകുടി നീയൊക്കെ ഇപ്പോഴേ നിർത്തിക്കോണം
" ഓ ആന്റി
' അമ്മ അകത്തേക്ക് പോയി കൂടെ അച്ഛനും
" നീ പെട്ടെന്ന് റെഡി ആയിക്കെ നമുക്ക് പോകാം
" നിങ്ങളെൻറെ റൂമിലേക്കിരുന്നോ ഞാനിപ്പൊ എത്തും
' പെട്ടെന്ന് കുളിച്ച് റെഡി ആയി ഡ്രെസ്സൊക്കെ ചെയ്ത് അവന്മാരുടെ കൂടെ പുറത്തേക്കിറങ്ങി
" അല്ല നിൻറെ പൈസ ഒന്നുമില്ലേ??
" എൻ്റെ കയ്യിൽ ഒരു പറിയുമില്ല നിൻറെ വണ്ടിയെങ്ങനെ ശെരിയായി?
" രാവിലെ ഒന്ന് സ്റ്റാർട്ട് ചെയ്തുനോക്കി അപ്പൊ ഓക്കേ
" ശരി വാ പോകാം
' വണ്ടി സ്റ്റാർട്ട് ചെയ്തപ്പോൾ പുറകീന്ന് അമ്മയുടെ വിളി
" മോനു,ജിജോ നിങ്ങളോട് പറഞ്ഞതോർമ്മയുണ്ടല്ലോ??
" ഓഹ്..ആന്റി പേടിക്കേണ്ട
" ടുട്ടു നീ ഇതിൽ കേറിക്കോ ജിജോ നീ വയലിലേക്ക് വിട്ടോ
' ഞാൻ മോനുവിൻറെ വണ്ടിയിൽ കയറി ജിജോ എൻ്റെ വണ്ടിയിൽ നേരെ വയലിലേക്ക്
" അല്ല നമ്മളെങ്ങോട്ടാ??
" രാവിലെ
💬 Comments
View all comments