Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
മോൻ
' വല്യമ്മ ഓടി വന്നെന്നെ പിടിച്ചു എൻ്റെ സുഖവിവരങ്ങളൊക്കെ തിരക്കി..അച്ഛൻ പോകാനിനി കുറച്ച് ദിവസംകൂടിയേയുള്ളു അതാണവർ വന്നത്
" അപ്പൊ ചേച്ചി ഊണ് കഴിച്ചിട്ട് പോകാം നേരത്തെ പറഞ്ഞിട്ട് വന്നിരുന്നെങ്കിൽ ഞാനെന്തെങ്കിലും ഉണ്ടാക്കി വച്ചേനെ ഇന്ന് മീനും കിട്ടിയില്ല
" അതിനെന്താടി ഇവിടെ സാമ്പാറും ഉണക്കമീനുമുണ്ടല്ലൊ വേണമെങ്കിൽ നമുക്കോരോ മുട്ടയുംകൂടി പൊരിക്കാം
" ചേച്ചി വാ
' അച്ഛനും വല്യച്ഛനുംകൂടി പുരാണം തുടങ്ങി ഞാൻ റൂമിൽ കയറിക്കിടന്നു...ഉറങ്ങിപ്പോയതറിഞ്ഞില്ല
" ടാ ടുട്ടു എഴുന്നേൽക്കെടാ ചോറ് കഴിക്കാം
" ദാ വരുന്നു വല്യമ്മേ
' കയ്യും കഴുകി ഉണ്ണാനിരുന്നു കുറച്ചുനാളുകൾക്ക് ശേഷം വല്യമ്മയുടെയും,വല്യച്ഛൻറെയും കൂടെയിരുന്ന് ഭക്ഷണം കഴിച്ചു
" ഇനിയിപ്പൊ ഈ വെയിലത്ത് നടന്നുപോകണ്ട ഞാനവിടുന്നൊരു ഓട്ടോ വിളിക്കാം
" അത് സാരമില്ലടാ കുടയുണ്ടല്ലൊ
" ഏയ് വേണ്ട വല്യച്ഛ ഞാനിപ്പൊ വിളിക്കാം
" ഹലോ രാജേഷേട്ടാ ഓരോട്ടം പോണം ഒന്ന് വീട്ടിലേക്ക് വരോ
" ഓടാ ഞാനിപ്പൊ എത്താം
" ശരി
" ഇപ്പൊ വരും
' ഓട്ടോ എത്തി
" ചേട്ടാ കാശ് അവരേന്ന് വെടിക്കല്ലേ ഞാൻ തന്നോളാം
" ഓഹ്
" അപ്പൊ മക്കളെ പോണേടാ..
" ഓഹ് വല്യമ്മ
' ഞാൻ വീണ്ടും റൂമിലേക്ക് പോയി ചോറ് കഴിച്ചതുകൊണ്ടായിരിക്കണം പെട്ടെന്നുറങ്ങിപ്പോയി...മൂന്ന് മണിയായപ്പോൾ ഫോണിലൊരു കാൾ കുട്ടായിയാണ്
" പറയെടാ
" നീ എവിടാ??
" ഞാൻ വീട്ടിലുണ്ട്
" ഓ ഞാൻ കരുതി അവള വീട്ടുകാരുപിടിച്ച് കെട്ടിയിട്ടെന്ന്
" ഇതറിയാന നീയിപ്പോ വിളിച്ചേ?
" ഒന്നു പോടാപ്പാ നിന്നെ കളിക്കാൻ വിളിച്ചതാ
💬 Comments
View all comments