Chapter Title : വാർദ്ധക്യപുരാണം 4 [ജഗ്ഗു]
പള്ളിയിൽ..എന്നോട് വല്യ കാര്യമാണ്
" അവരുടെ മക്കളൊന്നും കൂടെയില്ലല്ലൊ പാവം..അവർക്ക് വീട്ടുജോലിക്ക് ഒരാളെ വേണമെന്ന് പറഞ്ഞു
" അമ്മയെങ്ങനെ അറിഞ്ഞു?
" വിജയേച്ചി പറഞ്ഞു....ഇവിടെ നിന്ന് ജോലി ചെയ്യണമെന്ന്!!?
" ആ എന്നോട് പറഞ്ഞായിരുന്നു
" നിങ്ങടെ ക്ലബിൻറെ പുറകിൽ ഒരു മഞ്ഞ ഷീറ്റ് അടിച്ച വീടില്ലേ അവിടൊരു സ്ത്രീയുണ്ടല്ലൊ!!
" ഓഹ് വിലാസിനി അങ്ങനെയെന്തോ ആണ്
" ആ അവര് തന്ന അവരുടെ മകൻ ഗൾഫില അവരിപ്പോ മൂത്ത മകളുടെ കൂടെയാ
" അപ്പൊ വിളിച്ചാൽ അവര് വരോ??
" അതിനാ പെണ്ണും അമ്മാവിയും കൂടി അവരെയിട്ട് കഷ്ടപ്പെടുത്തേണ് അവര് വിടത്തില്ല പാവത്തിനെ..ഇവിടെ വന്നാൽ കാശും കിട്ടും നല്ല ആഹാരവും കിട്ടും വലിയ ജോലിയും ചെയ്യണ്ട മിക്ക ദിവസങ്ങളിലും അവരെ ചന്തയിൽ വച്ച് കാണാറുണ്ട് നാളെ കാണുമ്പോൾ ഒന്ന് ചോദിച്ചുനോക്കാം
" എങ്കിൽ വലിയ ഉപകാരമാകും
' ചോറും കഴിച്ച് ക്ലബിലേക്ക് നടന്നു
" ഹലോ
" ഡാ ഒരു ചെറിയ പ്രശ്നമുണ്ട്?
" എന്തുപറ്റി
" ഇന്നലെ നീയെന്നെയിവിടെ കൊണ്ടാക്കിയത് പപ്പയറിഞ്ഞു
" നിന്നോട് ചോദിച്ചോ??
" ആ ഞാൻ ഫ്രണ്ടാണെന്ന പറഞ്ഞെ
" ആ അങ്ങനെ പറഞ്ഞാൽ മതി
" പക്ഷെ പപ്പ കോളേജിൽ ആരെയൊക്കെയോ വിളിച്ചു തിരക്കിയപ്പോൾ സത്യം മനസിലായി എൻ്റെ പഠിപ്പ് നിർത്തിക്കുമെന്നാ പേടി
" ഏയ് അങ്ങനൊന്നും സംഭവിക്കില്ല
" നിനക്ക് പപ്പയെക്കുറിച്ച് അറിഞ്ഞുകൂടാത്തതുകൊണ്ടാണ്.. ആരോ വരുന്നു ഞാൻ വിളിക്കാം
" മ്മ്
°° ശേ പണി കിട്ടിയല്ലോ ഇന്നലെയാ മൈരൻ വിഷ്ണു വേണ്ടാന്ന് പറഞ്ഞിരുന്നെങ്കിൽ ഇതൊന്നും സംഭവിക്കില്ലായിരുന്നു
💬 Comments
View all comments