Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
ഏയ് ഒന്നുമില്ല മിസ്സ്
" മ്മ് ക്ലാസിൽ പോ ക്ലാസിൽ പോ സമയമായി
' ഞങ്ങള് ക്ലാസിൽ പോയി..വൈകിട്ടായപ്പോൾ കോളേജ് വിട്ടു
" ഡാ ഫൈസലേ നമുക്കവള പിറകെ പോയാലോ??
" എനിക്ക് വീട്ടിൽ പോണം
" വീട്ടിൽ ഞാനാക്കിത്തരാം നീ വാ
" എങ്കിൽ വരാം അവളെങ്ങനെയാ പോകുന്നെ?
" കോളേജ് ബസിൽ
" നീയിതെങ്ങനെ കണ്ടുപിടിച്ചു??
" അതൊക്കെ അറിയാം ദോ ബസ് എടുത്തു പെട്ടെന്ന് കേറ്
' ഞങ്ങള് ബസിന് പുറകെ പോയി
" അവള് പിറകിലാണല്ലോ ഇരിക്കുന്നെ!
" അതൊരു ഭാഗ്യം ആയില്ലേ അവൾക്കെന്നെ കാണാമല്ലോ
" അവൾക്ക് മാത്രമല്ല മിസ്സുമാർക്കും നിന്നെ കാണാം
" അവര് മുന്നിലല്ലെ ഇരിക്കുന്നെ!!അവർക്ക് കാണാൻ പറ്റത്തില്ല
" ദോ അവള് നിന്നെ നോക്കി എന്തൊക്കെയോ പറയുന്നു
" പറയട്ടെ അളിയാ എന്നാലല്ലേ ഒരു ഗുമ്മുള്ളു
' ഓരോരുത്തർ ഇറങ്ങുമ്പോഴും ബസിന് പിന്നിൽ ബൈക്ക് നിർത്തും
" അവള് ദോ എണീറ്റാ മിക്കവാറും അടുത്ത സ്ഥലത്തിറങ്ങും
" അടുത്ത സ്ഥലം കുരിശടി അല്ലെ?
" അതെ
" ആ ബസ് നിന്നു
' അവളിറങ്ങി ഒരു വീടിന്റെ ഗേറ്റ് തുറന്ന് കയറി എന്നെ ദേഷ്യത്തോടെ നോക്കിക്കൊണ്ടാണ് കയറിയത്
" ഉഗ്രൻ വീടാണല്ലോ അളിയാ
" ആ ഗെറ്റിന് മുന്നിൽ എന്താടാ എഴുതി വെച്ചേക്കുന്നെ
" ജോയ്ജോർജ്കുര്യൻ
" കൊള്ളാം അവള തന്തപ്പടിക്ക് എന്ത് ജോലിയാ എന്തോ
" എന്തായാലും പോലീസ് ആവാതിരുന്നാൽ മതി
" പോലീസ് ആണെങ്കിൽ എഴുതി വെച്ചേനെ
" നീ വണ്ടിയെടുത്തെ ആ
💬 Comments
View all comments