Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
ശ്ശെ എന്തുപറ്റി!!അവളല്ലായിരുന്നോ അടിപൊളി പെണ്ണ്
" അതൊക്കെ വലിയ കഥയാ വേറെ നല്ല പിള്ളേരൊന്നുമില്ലേ
" വേറെ ലൈനില്ലാത്ത.....ആ ഒണ്ട് നിൻറെ അതേ വിഷയം ഇംഗ്ലീഷ് ഫസ്റ്റിയറാ
" എന്താ പേര്?
" പക്ഷെ അവള് പെട്ടെന്ന് വളയില്ല
" അതൊക്കെ ഞാൻ നോക്കിക്കോളാം നീ പേര് പറ
" പേര് ജാസ്മിൻ ജോയ് കുര്യൻ
" അച്ചായത്തിയാ??
" അതേ നിൻറെ സ്വപ്നയെപ്പോലെ
" മതി അതുമതി
" നീ കുറെ പാട്പെടും നിൻറെ ഈ മുടിഞ്ഞ സൗന്ദര്യം മാത്രം പോര
" അതൊക്കെ ഞാൻ നോക്കിക്കോളാം
" ഫൈസലെ വാടാ അവളെ ഒന്ന് കാണാം
" വാ
' ഞങ്ങള് അവളുടെ ക്ലാസ്റൂമിൻറെ മുന്നിലെത്തി
" ഡാ ഒന്നിങ്ങു വന്നെ
" എന്താ ചേട്ടാ??
" നിൻറെ പേരെന്താ??
" ജോജി
" ആ ജോജി ഞങ്ങള് വന്നതേ ഈ ക്ലാസിലെ ഒരു ജാസ്മിൻ അതേതാ കുട്ടി
" ദോ ആ ഡെസ്കിന് മുകളിൽ സംസാരിച്ചു കൊണ്ടിരിക്കുന്ന കുട്ടിയില്ലെ അതാ
" ശെരി പൊക്കോ താങ്ക്സ്
" ഫൈസലെ നീ കണ്ട??
" കണ്ടളിയാ അടിപൊളി
' കുറച്ച് നേരം അവനോട് സംസാരിക്കുന്ന രീതിയിൽ അവളെ നോക്കിക്കൊണ്ട് നിന്നു
" അളിയാ അവള് നോക്കുന്നുണ്ടാ??
" നോക്കുന്നളിയാ പക്ഷെ ദേഷ്യത്തോടെ ആണെന്ന് മാത്രം
" ആ കുറച്ച് നേരം നോക്കിക്കൊണ്ട് നിന്നോ ആദ്യമൊക്കെ ഇങ്ങനെയാ
" മ്മ്
" അളിയാ ദോ ഷിനി മിസ്സ് വരുന്നുണ്ട്
" എന്താടാ രണ്ടുംകൂടി ഇവിടെയൊരു കറക്കം??
"
💬 Comments
View all comments