Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
അവർക്ക് ബോധം തെളിയുന്നത് വരെ അമ്മ അവിടെ ഇരുന്നു
" ഞാൻ പോയി കഴിക്കാൻ എന്തെങ്കിലും വേടിച്ചിട്ട് വരാം അമ്മ ഇവിടെയിരി
" മ്മ് പോയിട്ടുവാ
' ഞാൻ പെട്ടെന്ന് പോയി ഊണും,വെള്ളവും വേടിച്ചിട്ട് വന്നു അതിനിടയിൽ അവന്മാര് ഓരോരുത്തരായി വിളിച്ചു സംസാരിച്ച് സംസാരിച്ച് തളർന്നു
" നിങ്ങള് കഴിച്ചോ അപ്പൊ ഞാൻ പോട്ടെ ചേച്ചി
" ഓ ബിന്ദു
" അമ്മ വിലാസിനിയമ്മയെ വിളിച്ച് നമ്മുടെ വീട്ടിൽ കിടന്നോ
" ഓ
" ഇതാ കഴിക്ക്
" എനിക്കിപ്പഴേ വേണ്ട മോൻ കഴിച്ചോ
" മ്മ്
' കഴിച്ച് കഴിഞ്ഞ് ഞാൻ ഹോസ്പിറ്റലിന് പുറത്തോട്ട് ഇറങ്ങി ഒരു വല്ലാത്ത സ്മെല്ല് ആണിവിടെ..രണ്ട് മണി വരെ നിന്നിട്ട് ഞാൻ റൂമിലേക്ക് പോയി
" ഇതുവരെ കഴിച്ചില്ലേ??
" എൻ്റെ ഈ വലത്തേ കൈ അനക്കാൻ വയ്യ സ്ട്രോക്ക് വന്ന പോലെ
" അയ്യോ
" ഏയ് പേടിക്കണ്ട എനിക്കിത് കൂടെക്കൂടെ വരും നാളെ ശെരിയായിക്കോളും
" അതുവരെ തിന്നാതിരിക്കോ ഇടതു കൈകൊണ്ടു കഴിക്ക് അല്ലെങ്കിൽ വേണ്ട ഞാൻ വാരിത്തരാം
" വേണ്ട വേണ്ട ഒരു ദിവസം പട്ടിണി കിടന്നെന്ന് പറഞ്ഞ് ഒന്നും സംഭവിക്കില്ല
" ഏയ് അതുവേണ്ട ഞാൻ വാരിത്തരാം
' അങ്ങനെ ഞാൻ വാരിക്കൊടുത്തു..ജീവിതത്തിൽ ആദ്യമായിട്ട് ഞാനൊരാൾക്ക് വാരിക്കൊടുത്തു
" ഇതാ ഈ ടാബ്ലറ്റ് കഴിച്ചിട്ട് വെള്ളം കുടിക്ക്
' പിന്നെ എൻ്റെ ഇതുവരെയുള്ള ജീവിതത്തിലെ ഓരോ തമാശയും പറഞ്ഞിരുന്നു അവര് മനസറിഞ്ഞു ചിരിക്കുകയായിരുന്നു കൂടെ ഞാനും എനിക്ക് എന്തെന്നില്ലാത്ത സന്തോഷം
" നേരം സന്ധ്യയായി
💬 Comments
View all comments