Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
എവിടെയോ ആണ് മക്കളും സ്ഥലത്തില്ല ആകെ ഇപ്പോൾ വീട്ടിൽ ഒരു വേലക്കാരി മാത്രേ ഉള്ളു
" മ്മ് വാ ഞാനൊന്നു സംസാരിച്ച് നോക്കട്ടെ
' ആന്റി സംസാരിച്ച് ഒരു റൂം ഒപ്പിച്ചു തന്നു
" പോട്ടെ മോനെ?
" താങ്ക്സ് ആന്റി
" മതിയെടാ നിൻറെ താങ്ക്സ് ശെരി
" മ്മ്
' ഞാൻ അവരുടെ റൂമിലേക്ക് പോയി അവര് നല്ല ഉറക്കം പക്ഷെ ഒരു ബെഡ് മാത്രമേ ഉണ്ടായിരുന്നുള്ളു ഒരു കസേരയും..സർക്കാർ ഹോസ്പിറ്റൽ ആയത് ഭാഗ്യം അധികം കാശാകില്ല അകത്ത് ബാത്‌റൂമും ഉണ്ടായിരുന്നു.അര മണിക്കൂർ കഴിഞ്ഞപ്പൊ അമ്മ വന്നു
" എന്താടാ എന്ത് പറ്റിയതാ?
" വരുന്ന വഴിയിൽ ഒരു ആക്‌സിഡന്റ് കണ്ട് ബിപി കുറഞ്ഞ് തല കറങ്ങിയതാ
" വേറെ പ്രശ്നം ഒന്നുമില്ലല്ലൊ?
" ഏയ് വേറൊന്നുമില്ല.അമ്മ വിലാസിനിയമ്മയോട് പറഞ്ഞില്ലേ??
" നീ വിളിച്ചപ്പൊ ഞാനങ്ങ് പേടിച്ചു പിന്നെ വെപ്രാളപ്പെട്ട് വരുവായിരുന്നു അവരോട് പറയാൻ സമയം കിട്ടിയില്ല
" എന്തായാലും നന്നായി ആ പാവം കൂനിക്കൂനി വരണ്ടെ
" നിൻറെ കാശ് വല്ലതുമുണ്ടോ?
" ഇല്ല ഇനിയൊരു നൂറു രൂപയും കൂടിയെ ഉള്ളു
" ഇതാ ഇത് വെച്ചോ.ഇന്ന് ഡിസ്റ്റാർജു ചെയ്യോ?
" ഇല്ല നാളെയാകും ഇവിടെ ഞാനിരുന്നോളാം
" നാളെ കോളേജിൽ പോണ്ടേ??
" അത് രാവിലെ അമ്മയിങ്ങ് വന്നാൽ മതി
" ഇതെങ്ങനെ റൂം കിട്ടി?
" എൻ്റെ ഒരു കൂട്ടുകാരന്റെ ഉമ്മ ഇവിടുത്തെ നേഴ്സാണ്
" അതെന്തായാലും നന്നായി പിന്നേ നിൻറെ വണ്ടിയാ??
" അതവിടെ പാർക്ക് ചെയ്തിട്ടുണ്ട്
'
💬 Comments
View all comments