Chapter Title : വാർദ്ധക്യപുരാണം 6 [ജഗ്ഗു]
വണ്ടിയിൽ കേറ്റി ഞങ്ങൾ ബസിന് പുറകെ വിട്ടു
" അളിയാ അവള് നോക്കി ചിരിക്കുന്നുണ്ട്
" ഞാൻ പറഞ്ഞില്ലേ ആദ്യം ദേഷ്യം പിന്നെയത് പതിയെപ്പതിയെ കുറയും
" ഇനി ഇതവളുടെ കുലച്ചിരി ആണെങ്കിലോ??
" ചിലപ്പൊ ആകാം ചിലപ്പൊ അല്ലാതിരിക്കാം
' പോയിപ്പോയി അവളുടെ വീടെത്താറായി
" അളിയാ ആ മൈര് പിള്ളേര് അവിടെത്തന്നെയുണ്ട്
" നീ പേടിക്കാതെ അളിയാ
' അവള് ബസിറങ്ങി ഗേറ്റ് അടക്കാൻ നേരത്ത് എന്നെയൊന്നു നോക്കി മുഖത്ത് പഴയ ഗൗരവഭാവം ഇല്ല..അവള് വീട്ടിൽ കയറുന്നതു വരെ അവളെ നോക്കിയിരുന്നു
" അളിയാ അവന്മാര് ഇങ്ങോട്ടാ വരുന്നേ നീ വണ്ടിയെട് വണ്ടിയെട്
' വണ്ടി സ്റ്റാർട്ട് ചെയ്തപ്പോഴേക്കും അവൻമാര് ഓടിവന്ന് ചാവി ഊരിയെടുത്തു
" നീയൊക്കെ എവിടെ ഉള്ളതാടാ??ഇവനെ ഞാൻ എവിടെയോ വെച്ച് കണ്ടപോലെ
" ഇവിടെ അടുത്താ
" കൃത്യമായി പറയെടാ
" മന്നക്കവല
' അത് കേട്ടപ്പോൾ ചോദ്യങ്ങള് ചോദിച്ചവൻ ഒന്ന് പരുങ്ങി പക്ഷെ അടുത്ത് നിന്നവന് അതിനെക്കാൾ മൊട
" നീയൊക്കെ ഏത് കുണ്ടിക്കവലയിൽ ഉള്ളതാണെങ്കിലും ഇനി മേലിൽ ആ കൊച്ചിന്റെ പിറകെ നടന്നാൽ നിൻറേക്ക കാല് രണ്ടും തല്ലിയൊടിക്കും.റെജി ചാവി കൊട്ര
" ഇതാ
" ചേട്ടാ ഇവനും ആ കൊച്ചും തമ്മിൽ ലൈനാ
" ലൈനാ???ആ എന്തായാലും ഈ പുറകെ നടക്കുന്ന പരുപാടി ഇന്നത്തോടെ നിർത്തിയേക്കണം
" ഓ
" ഓയാ എടുത്തോണ്ട് പോടാ മൈരേ വണ്ടി
' ഞാൻ വണ്ടിയെടുത്ത് അവനെ വീട്ടിലാക്കാൻ പോയി
" നീയെന്തിനാടാ മൈരേ ഞങ്ങള് തമ്മിൽ ലൈനാണെന്ന് പറയാൻ
💬 Comments
View all comments