Chapter Title : വാർദ്ധക്യപുരാണം 8 [ജഗ്ഗു] [Climax]
ആവശ്യവും..ഇടി കൊള്ളാൻ എനിക്കൊരു മടിയും തോന്നിയില്ല കാരണം അവന്മാരോട് വെല്ലുവിളിച്ചാണ് ഈ വരവ്
" നിന്നോട് ഇവിടെ കണ്ടുപോകരുതെന്നല്ലേടാ മൈരേ പറഞ്ഞിട്ടുള്ളത്
' ഞാനൊന്നും മിണ്ടിയില്ല..പിന്നെ ഇടിയുടെ പൂരമായിരുന്നു..വണ്ടിയിൽ ഇരുന്നുതന്നെ കൈപൊക്കി തലമറച്ച് വെച്ചിട്ട് എല്ലാം ഞാനേറ്റുവാങ്ങി ഒന്നും നഷ്ടപ്പെടുത്തിയില്ല..കണ്ട ആരുടെയോ നിലവിളി കേട്ട് ആളുകൾ ഓടിക്കൂടിയപ്പോളാണ് അവന്മാര് ഇടി നിറുത്തിയത്..ആരൊക്കെയോ അവന്മാരെ പിടിച്ചുമാറ്റിയിരുന്നു കൂട്ടത്തിൽ അവളും വായിൽ കൈവെച്ച് നിൽക്കുന്നുണ്ടായിരുന്നു..എല്ലാവരും എന്നോടാണ് പ്രശ്നം തിരക്കിയത് അവന്മാർ അപ്പോഴേക്കും പോയിരുന്നു..
" ഒന്നുമില്ലങ്കിളെ മുമ്പുണ്ടായ വ്യക്തിവൈരാഗ്യം തീർത്തതാ
' അതുംപറഞ്ഞ് ഞാൻ വണ്ടിയെടുത്തു പോയി..ഭാഗ്യത്തിന് മുറിവോ ചതവോ ഒന്നുമില്ലായിരുന്നു..എനിക്ക് ഇന്നുതന്നെ തിരിച്ചടിക്കണം അതുകൊണ്ട് ഞാൻ വീട്ടിൽ പോയില്ല അഞ്ചര ആകാൻ ക്ലബ്ബിൽ കാത്തിരുന്നു അവിടെ ആരുമുണ്ടായിരുന്നില്ല
°° സാധാരണ മൂന്നാലു പേരെങ്കിലും കാണുന്നതാണല്ലോ ഇന്നാരുമില്ലെ??
' കിട്ടിയ തല്ല് തിരിച്ചു കൊടുക്കാതെ വീട്ടിൽ കയറില്ലെന്നുള്ള വാശിയായിരുന്നു
" ഹലോ അമ്മേ ഞാൻ വരുമ്പോൾ ലേറ്റ് ആകും
" നീ ഇപ്പോൾ എന്നും ലേറ്റ് ആയിട്ടാണ് വീട്ടിൽ വരുന്നത് മര്യാദക്കുവന്ന് ട്യൂഷന് പോകാൻ നോക്ക്
" അമ്മേ പ്ലീസ് ഇന്നത്തെ ഒരു ദിവസം കൂടി ആന്റിയോട് ഞാനിന്ന് വരത്തില്ലെന്ന് പറ
" ഇത് നിൻറെ അവസാന ലേറ്റ് ആവക്കോണ്
" ഓഹ് അമ്മ വെക്ക്
' ഫോൺ കട്ട് ചെയ്ത് അവന്മാരുടെ വരവിനായി കാത്തിരുന്നു അഞ്ചു മണിയായപ്പോഴേക്കും ഓരോരുത്തൻമാരായി വന്നുതുടങ്ങി ആദ്യം വന്നത് ഹരിയായിരുന്നു
" നീയെന്താടാ വീട്ടിൽ പോയില്ലേ??എന്താടാ മിണ്ടാത്തെ കാര്യം പറയെടാ നിൻറെ മുഖമെന്താ വല്ലാണ്ടിരിക്കുന്നെ?
' ഞാനൊന്നും മിണ്ടിയില്ല എല്ലാപേരും വന്നിട്ട് പറയാമെന്നു കരുതി
💬 Comments
View all comments