Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
ഇല്ല അതുകൊണ്ടു സുഖമായി ഉറങ്ങാം .
ശ്രീദേവി പല കാര്യങ്ങളും ചോദിച്ചു .അവസാന മോള് ഉറങ്ങി എന്ന് കണ്ടപ്പോൾ എന്നോട് പറഞ്ഞു ..ഏട്ടൻ നമ്പൂരി എന്ത് ശമ്പളം തരും...
അഹ് പത്തു രൂപ തരും മാഡം
അതുശേരി..അത് മതിയോ...
അഹ്..ഞാൻ ഒരാൾ അല്ലെ ഉള്ളു മാഡം ..അതുകൊണ്ടു മറ്റു ചിലവുകൾ ഒന്നുമില്ല .പിന്നെ ഈ കള്ളുകുടി സിഗരറ്റ് ഒന്നും ശീലിച്ചിട്ടില്ല..ആകെ ഉള്ള ഒരു ദുശീലം കാപ്പി കുടിക്കുക എന്നതാണ്..അതുകൊണ്ടു ,വലിയ ചെലവ് ഇല്ല ..
അവർ ചിരിച്ചു .
മാഡം ഞാൻ ഒരു കാര്യം ചോദിച്ചോട്ടെ..അനുവാദം ഉണ്ട് എങ്കിൽ..
അതിനെന്താ വാസുദേവ..ഇത്തരം ഫോര്മാലിറ്റി ഒന്നും വേണ്ട...
അഹ്..മാഡത്തിന്റെ ഭർത്താവു എങ്ങനാ മരിച്ചത് .ഞാൻ ചോദിച്ചിട്ട് നമ്പൂരി ഉം പറഞ്ഞില്ല..
അത് കേട്ട് ,ശ്രീദേവി തിരിഞ്ഞു നോക്കി..എന്നിട്ട് എന്നെ കണ്ണ് കാണിച്ചു പിന്നെ പറയാം എന്ന രീതിയിൽ .
അങ്ങനെ ഞങ്ങൾ കുറെ സംസാരിച്ചു ഇരുന്നു ..അവസാനം ശ്രീദേവി ഉറങ്ങി പോയി .നേരം വെളുത്തപ്പോൾ തന്നെ ഞാൻ മദ്രാസ് എത്തിച്ചു ,അവിടെ ഗിണ്ടി അടുത്ത് തന്നെ ഒരു നല്ല ഹോട്ടൽ മുറി എടുത്തു കൊടുത്തു..
അഹ്..വാസുദേവൻ മുറി എടുത്തില്ല....
അഹ് വേണ്ട..മാഡം ഞാൻ വണ്ടിയിൽ കിടന്നോളാം ,പിന്നെ ഡ്രൈവർമാർക്ക് കുളിക്കാനും മറ്റും ആയി ഇവിടെ സൗകര്യങ്ങൾ ഉണ്ട് ..
അഹ്...സാരമില്ല ഒരു മുറി എടുത്തോളൂ ...
അഹ് വേണ്ട..മാഡം നമ്പൂരി സമ്മതിക്കില്ല..
അത് കേട്ട് ..അവർ ഒന്നും മിണ്ടാതെ പോയി .ഞാൻ നേരെ പോയി ആദ്യം കുളിച്ചു ഫ്രഷ് ആയി .തിരിച്ചു വന്നു ,വണ്ടിയിൽ കയറി കിടന്നു ഒരു
💬 Comments
View all comments