Chapter Title : വാസുദേവ കുടുംബകം 1 [Soulhacker]
നേരം ഇല്ല .അതുകൊണ്ടു നീ കുറെ അനുഭവിച്ചെന്നും എനിക്ക് അറിയാം .പക്ഷെ ഇ പോക്ക് പോയാൽ ഇനി നീ ഇവിടെ നില്കുന്നത് നല്ലതല്ല .അവൾ ആ മാധവി ,നാളെ നീ അവളുടെ മക്കളെ കയറി പിടിച്ചു എന്ന് കൂടി പറയുന്നത് ഞാൻ കേൾക്കേണ്ടി വരും .അതുകൊണ്ടു നീ ഈ നാട്ടിൽ നിന്നും പോകണം .
ഞാൻ ഒന്നും മിണ്ടാതെ നിന്ന്...'അമ്മ പണ്ടേ മരിച്ചു ,അച്ഛൻ ദേ ഉപേക്ഷിക്കുന്നു .എത്ര തോറ്റവൻ ആണേലും ,ഗുണ്ടാ ആണേലും ഉള്ളിൽ തട്ടും .
അഹ്..എടാ..നിന്നെ പൂർണമായി ഉപേക്ഷിക്കുക ഒന്നുമല്ല .വേറെ നിവർത്തി ഇല്ലാഞ്ഞിട്ട ആണ് .മോൻ ഒരു കാര്യം ചെയ്യണം ,നിന്റെ അമ്മയുടെ നാട് കാസർഗോഡ് ആണ് ,അവിടെ കോളൂർ എന്ന ഒരു ഗ്രാമം ,അവിടെ നിന്റെ അമ്മയ്‌ക്ക ,ഒരു ഏഴു സെനറ്റ് സ്ഥലം ഉണ്ട് .അതിന്റെ അവകാശി നീ ആണ് .ആ പേപ്പറുകൾ ആണ് ഇത് .അവിടെ ഇപ്പോൾ എന്താ അവസ്ഥ എന്നൊന്നും എനിക്ക് അറിയില്ല .ഞാൻ അവിടെ പോയിട്ട് ഇപ്പോൾ ഒരു എട്ടു വര്ഷം ആകുന്നു .അതിന്റെ അടുത്ത് തന്നെ എന്റെ ഒരു ചങ്ങായി താമസിക്കുണ്ട് .മുഹമ്മദ് ,നീ അവനെ ചെന്ന് കണ്ടു ഞാൻ തരുന്ന ഈ കത്തു കൊടുക്കുക .അവൻ നിനക്കു കാര്യങ്ങൾ എല്ലാം പറഞ്ഞു തരും .നീ അവിടെ താമസിച്ചു എന്തേലും ഒരു ജോലി കണ്ടു പിടിക്ക് ..
മോനെ..അച്ഛന് പ്രായമായി വരിക ആണ് .ഈ വീട്ടിൽ എന്റേത് അല്ല എങ്കിലും മൂന്ന് പെൺകുട്ടികൾ ഉണ്ട് .മാധവി യുടെ സ്വഭാവം നിനക്കു അറിയാമല്ലോ .വേറെ വഴി
💬 Comments
View all comments