0%

Chapter Title : വാടാമുല്ലപ്പൂക്കൾ [രുദ്ര]

Author : Kambikathakal Read All Parts 263

പണികൾക്കും പോയി തുടങ്ങി... എന്നും പണിക്ക് പോകുമ്പോൾ കണി അവളായിരുന്നു.. ഒരിക്കൽ പോലും ഞാൻ തിരിഞ്ഞ് നൊക്കില്ലന്ന് അറിഞ്ഞിട്ടും മുടങ്ങാതെ അവൾ വന്നുകൊണ്ടിരിക്കുന്നു...

ഡിഗ്രി കഴിഞ്ഞ് മുംബയിൽ ഒരു നല്ല ജോലി കിട്ടിയപ്പോൾ അങ്ങോട്ടേക്ക് ചേക്കേറാൻ തീരുമാനിച്ചു... അച്ഛൻ മരിച്ചശേഷം ഇരുട്ടുമുറിയിൽ ചങ്ങലയും കൂട്ടപിടിച്ച ഒതുങ്ങി കൂടിയ അമ്മയെയും പതിനെട്ടുകാരി അനുജത്തിയേം അയലത്തെ ചേച്ചിയുടെ സംരക്ഷണത്തിൽ സുരഷിതരായിരിക്കും എന്ന വിശ്വാസം ആയിരുന്നു കൂട്ട്..

ഞാൻ പോകുന്നതിന്റെ തലേന്നും അവളെ അമ്പലത്തിൽവച്ചുകണ്ടു... എന്റെ പേരിൽ പുഷ്പാഞ്ജലി നടത്തി പ്രസാദം വാങ്ങുന്നു... അന്നും എന്റെ കൈയിൽ നിന്നും ശകാരം വാങ്ങുമ്പോൾ അവൾ വിങ്ങിപൊട്ടുന്നുണ്ടായിരുന്നു..
പോകുന്ന ദിവസവും കാറിന്റെ സൈഡ് മിററിൽ ഞാൻ കണ്ടു ഞാൻ പോകുന്നതും നോക്കി നിക്കുന്ന ഒരു ധാവണിക്കാരിയെ...

വർഷങ്ങൾ വീണ്ടും ശരം കണക്കെ പാഞ്ഞു... എല്ലാ ജോലിയിൽ അറിയാവുന്നത് കൊണ്ട് പെട്ടന്ന് പ്രൊമോഷൻ ആയി... നാട്ടിൽ വീട് വച്ചു.. അനുജത്തിയെ കെട്ടിച്ചയച്ചു... പഴയ പതിനാലുകാരൻ അപ്പോൾ ഇരുപത്തൊന്പത് വയസായി.... ആറുമാസം കൂടുമ്പോൾ നാട്ടിൽ പോകുമായിരുന്നു... അമ്മയെ നോക്കാൻ ഒരു ഹോം നഴ്സിനെ വച്ചു... ഇതിന്റെ ഇടയ്ക്കെല്ലാം എല്ലാ മകരം ഒന്നിനും അറിയാത്ത ഒരു നമ്പറിൽ നിന്നും കാൾ വരുമായിരുന്നു.... മുംബൈയ് നഗരത്തിലെ തിരക്കിൽ അത് ഡേറ്റ് എന്നാണ് എന്ന് പോലും എനിക്കറിഞ്ഞുടരുന്നു... എന്നാൽ ഇന്ന് അതേല്ലാം ഞാൻ ഓർക്കുന്നു... ഈ വൈകിയ നിമിഷത്തിൽ...

കഴിഞ്ഞ പ്രാവശ്യം നാട്ടിൽ പോയത് സന്തോഷത്തോടെ ആയിരുന്നു.. എന്റെ ശത്രുവിന്റെ മരണം കൂടാൻ... തൊണ്ടയിൽ ക്യാൻസർ ബാധിച്ചു വെള്ളം പോലും ഇറക്കാൻ ആകാതെ അയാൾ മരണത്തിന് കീഴടിങ്ങിയപ്പോൾ ഞാൻ അറിയാതെ ചിരിച്ചു...

💬 Comments

View all comments