Chapter Title : വാടാമുല്ലപ്പൂക്കൾ [രുദ്ര]
പക്ഷെ അവളുടെ നോട്ടം എന്നെ വേദനിപ്പിച്ചിരുന്നു... ആ വലിയ വീട്ടിൽ ഒറ്റയ്ക്കായി പോയവളുടെ വിലാപം... ഈ പ്രായത്തിലും ഇവൾ കല്യാണം കഴിക്കാത്തത് എന്തെന്ന് ഞാൻ ചിന്തിച്ചു... അതെ എന്നെ ബാധിക്കുന്ന കാര്യം അല്ലല്ലോന്ന് ആയിരുന്നു മനസ് തന്ന ഉത്തരം...
അയാളുടെ മരണം കഴിഞ്ഞ് ഒരാഴച പിന്നിട്ടപ്പോൾ എന്റെ അമ്മയും എന്നെ വിട്ട് അച്ഛന്റെ അടുത്തേക്ക് പോയി... അയാളുടെ മരണം കാണാനാകാം ഇത്രയും നാൾ അച്ഛൻ അമ്മയെ ഒറ്റയ്ക്കാക്കിത്... ഞാനും ഒരു വലിയ വീട്ടിൽ ഒറ്റയ്ക്കായിപ്പോയി ... പക്ഷെ എനിക്ക് പോകാൻ മുംബൈയ് സിറ്റി വിശാലമായി വിടർന്നു കിടക്കുന്നുണ്ടായിരുന്നു...
അമ്മയുടെ മരണത്തിന്റെ അന്നും എല്ലാവരും പോയി കഴിഞ്ഞും അവൾ മാത്രം അവിടെ നിന്നു... പൊക്കുടേന്ന് ഉള്ള എന്റെ ചോദ്യത്തിന് ഞാനും ഒറ്റയ്ക്കാണ് എന്നായിരുന്നു മറുപടി... ഞാൻ അതും കേട്ടില്ലെന്ന് നടിച്ചു... ഇപ്പോൾ അതോർത്തു ഞാൻ ഏറ്റവും കൂടുതൽ പശ്ചാത്തപിക്കുന്നു..
വീണ്ടും മുംബൈ നഗരത്തിൽ ചേക്കേറിയത് ഇനിയൊരു മടക്ക യാത്ര ഇല്ലെന്ന് ഉറപ്പിച്ചു തന്നെയായിരുന്നു... വീണ്ടും തിരക്കുകളിൽ മുഴുകി... പെട്ടന്ന് ഒരു ദിവസം അതായത് ഇന്ന്, മൂന്നാല് മണിക്കൂർ മുൻപ് അറിയാത്ത ഒരു നമ്പറിൽ നിന്ന് എനിക്ക് കാൾ വന്നു.. രാത്രി പത്തുമണിക്ക്...
പതിവിന് വിപരീതമായി ഇന്ന് ആ ഫോൺ ശബ്‌ദിച്ചു..... "അമാലേട്ടാ ".....
" നാളെ മകരം ഒന്നാണ്... അമലേട്ടന്റെ പിറന്നാൾ .. ഞാൻ അമലേട്ടനെ കാണാൻ ഇവിടെ എത്തീട്ടുണ്ട്... "
പെട്ടന്ന് എനിക്ക് ദേഷ്യം ആണ് വന്നത്
" നിനക്ക് പ്രാന്താണോ... നീ എവിടെ വന്നിട്ടുണ്ടെന്ന്... മര്യാദയ്ക്ക് തിരിച്ചു പൊക്കോ ... എനിക്ക് ആരെയും കാണണ്ട... "
💬 Comments
View all comments