0%

Chapter Title : വാടകക്ക് ഒരു വീട് [നോവൽ] [Kichu]

ഹൌസോണാർ ബ്രോക്കറിനെ ഒരു മൂലയിലേക്ക് മാറ്റി നിർത്തി കുശുകുശുക്കാൻ തുടങ്ങും പിന്നെ വീടില്ല എന്ന സ്ഥിരം മറുപടിയും

കന്യകൾ ആയ പെൺകുട്ടികൾ എല്ലാം ദുർമന്ത്രവാദിനികൾ ആണെന്നും അവർ പുരുഷൻ മാരെ മന്ത്രത്താൽ മയക്കി വീട്ടിൽ കൊണ്ടുവന്നു ആഭിചാരം ചെയ്യുമെന്നോ മറ്റോ ആയിരിക്കും ഈ വീട്ടുടമസ്ഥ വർഗത്തെ കുഞ്ഞിലേ മുത്തശ്ശി കഥകളിൽ പറഞ്ഞു പേടിപ്പിച്ചിരുന്നത് എന്ന് പോലും എനിക്ക് തോന്നിപോയി

കമ്പനി തന്നിരുന്ന 7 ദിവസത്തെ ഫ്രീ അക്കമഡേഷൻ തീരാൻ രണ്ടു ദിവസം മാത്രം ഇനി പിജി ആണ് ആകെയുള്ള പ്രതീക്ഷ പക്ഷെ പിജി താമസം ഞങ്ങൾക്കു തരിമ്പും ഇഷ്ടമായിരുന്നില്ല…

“ദീപ്തി…”

അകത്തു നിന്നും റിയയുടെ ഉറക്കെയുള്ള വിളികേട്ടു… പാവം രാവിലെ മുതൽ സുലേഖയിൽ വീടിനു വേണ്ടി അരിച്ചു പെറുക്കുക ആയിരുന്നു. പുതിയ ഒരു ആഡ് കാണിച്ചു അവൾ എന്നോട് അതിന്റെ ഡീറ്റെയിൽസ് ചോദിയ്ക്കാൻ പറഞ്ഞു നമ്പർ തന്നു

ഓഫീസിൽ നിന്നും 6 കിമി ഉള്ളിലുള്ള ഒരു 2 ബിഎഛ്കെ ആയിരുന്നു അത് രണ്ടു ബാത്‌റൂമും ഒരു ഓപ്പൺ ടെറസ്സും ഉള്ള അതിന്റെ വാടകയും റീസണബിൾ ആയിരുന്നു ഉടനെ തന്നെ ഞാൻ അതിൽ കൊടുത്തിരുന്ന നമ്പറിൽ വിളിച്ചു പ്രതീക്ഷിച്ച പോലെ ഒരു ബ്രോക്കർ…

അയാൾ പറഞ്ഞു അത് ഏകദേശം വേറെ ഒരാൾക്കു പറഞ്ഞു വെച്ചു എന്ന് പക്ഷെ പെൺസ്വരം കേട്ടത് കൊണ്ടോ എന്തോ അയാൾ ഒരു ലൊക്കേഷൻ പറഞ്ഞു അവിടെ ഒരു മണിക്കൂറിൽ വന്നു കാണാൻ ഞങ്ങൾ ഫിക്സ് ആക്കി

ബ്രോക്കർ ഒരു ഭീകരരൂപി ആയിരുന്നു ഏകദേശം നൂറ്റിപ്പത്തു കിലോ തൂക്കവും 6 അടി പൊക്കവുമുള്ള ആ മനുഷ്യന്റെ

💬 Comments

View all comments