0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 954

വാടകക്കെടുത്ത ഹൃദയം അവസാന ഭാഗം

Vadakakkedutha Hrudayam Author : JO


ഒരുപാട് വൈകിയെന്നറിയാം... പതിവുപോലെ ക്ഷമിക്കുക... ജോലിതിരക്ക് മൂലം ഇന്നാണ് ഒന്ന് ഫ്രീയായത്. എഴുതിവെച്ചിരുന്ന സർവ പാർട്ടും അപ്പാടെ ഡിലീറ്റ് ചെയ്ത് പുതിയ വരികളാക്കി എഴുതി പോസ്റ്റ് ചെയ്യുകയാണ്. വീണ്ടും വായിച്ചാൽ വീണ്ടും കളയേണ്ടി വന്നാലോ എന്ന പേടിയിൽ രണ്ടാമതൊന്നുകൂടി വായിച്ചിട്ടില്ല. അതുകൊണ്ട് അക്ഷരത്തെറ്റുകൾ സദയം ക്ഷമിക്കുക... വായിച്ചാൽ മറക്കാതെ നിങ്ങളുടെ അഭിപ്രായങ്ങൾ അറിയിക്കുക..വിമർശനമായാലും ഇരുകൈയ്യും നീട്ടി സ്വീകരിക്കും കേട്ടോ...

അമിത പ്രതീക്ഷയുടെ ഭാരമില്ലാതെ വായിച്ചാൽ ഒരുപക്ഷേ നിങ്ങൾക്ക് ഇഷ്ടപ്പെട്ടേക്കാം... ഇത് വായിച്ചിട്ട് ഇവിടെയാരെങ്കിലും അറ്റാക്ക് വന്നു മരിച്ചാൽ ഞാൻ ഉത്തരവാദി ആയിരിക്കുന്നതല്ലെന്നും ഇതിനാൽ അറിയിക്കുന്നു...

ശരീരത്തിലേക്ക് ഏസിയുടെ തണുപ്പടിച്ചു കയറിയപ്പോഴാണവൾ ഞെട്ടി കണ്ണുതുറന്നത്. തന്നെ പുതപ്പിച്ചിരുന്ന ആ നേർത്ത പുതപ്പ് വലിച്ചുമാറ്റിയവൾ പരിഭ്രാന്തിയോടെ ചുറ്റും നോക്കി. തന്നോടൊട്ടിക്കിടന്നവൻ, തന്റെ ശരീരത്തിനും സിരകൾക്കും ചൂട് പകർന്നവൻ, അവൻ... അവനെവിടെ????.

ഒരു നിലവിളിയോടെയാണവൾ ചാടിയെണീറ്റത്. ഒരിക്കലും നഷ്ടപ്പെടുത്താനാവാത്തതെന്തോ നഷ്ടപ്പെട്ടതുപോലെ.!!!. അവളാ ബാത്രൂമിന് നേർക്കോടി. ഇല്ല, അവനവിടെയില്ല. പൊട്ടിക്കരഞ്ഞുകൊണ്ടവൾ വാതിൽ തുറന്നു പുറത്തേക്കോടി. താനവനെ ആദ്യം കണ്ട ആ സ്ഥലത്ത്, ആ വാതിലിൽചാരിയവൻ നിൽപ്പുണ്ടെന്നവളുടെ മനസ്സിൽനിന്നാരോ വിളിച്ചുപറയുന്നുണ്ടായിരുന്നു.

പക്ഷേ... വിധിയുടെ വിളയാട്ടം അവൾക്കെതിരായിരുന്നു. ചേർത്തടച്ച ആ അടുക്കളവാതിൽ കണ്ടവൾ ഒരുനിമിഷം ചലനമറ്റുനിന്നു. പിന്നെയൊരു നിലവിളിയോടെ നിലത്തേക്ക് വീണു. കൈകളിൽ മുഖമമർത്തി മടിയിലേക്ക് മുഖംപൂഴ്ത്തിയവൾ പൊട്ടിക്കരഞ്ഞു.

പെട്ടന്നാണ് തോളിലൊരു നനുസ്പർശം. അതേ ചൂട്. അതേ തീവ്രത. അവൾ പെട്ടന്ന് മുഖമുയർത്തി. അതേ ചിരിയോടെ, അതേ സ്നേഹത്തോടെയവൻ. !!! ചാടിയെണീറ്റതും അവളവനെ വാരിപ്പുണർന്നു. ഒരു പൂച്ചക്കുട്ടിയെപ്പോലെ അവളാ നെഞ്ചിൽ പറ്റിക്കിടന്നു. ആ

💬 Comments

View all comments