Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
എനിക്ക് നിന്റെയോരോ നിമിഷങ്ങളും മനഃപാഠമായി. അങ്ങനെ പതിയെപ്പതിയെ ഞാൻ നിന്നെ അറിയുകയായിരുന്നു. നിന്നെ തിരിഞ്ഞുപോലും നോക്കുന്നില്ലെങ്കിലും അന്നൊരിക്കൽ നിന്റെ ഭർത്താവ് വന്നിട്ടുപോകുമ്പോൾ നിന്റെ കണ്ണിലുണ്ടായ നനവ്... അതെനിക്കൊരു ഷോക്കായിരുന്നു.
അന്നൊരിക്കൽ ബസിൽ വെച്ചു നിന്റെ അനുവാദമില്ലാതെ ഒരുത്തൻ നിന്നെ തൊട്ടപ്പോൾ..., ആ നിമിഷം ബസിൽ നിന്നിറങ്ങി നടന്നുപോന്ന നിന്റെയാ പോക്ക്... അത് ഞാനൊരിക്കലും മറക്കില്ല. നീയെനിക്കൊരു വിസ്മയമായത് അന്നായിരുന്നു. അന്നെന്നെ വല്ലാതെ തളർത്തുകളഞ്ഞു. സ്വന്തം ശുദ്ധിയിൽ അത്രയേറെ ശ്രദ്ധിക്കുന്ന നിന്നെപ്പോലൊരു പെണ്ണിനെ അറിഞ്ഞുകൊണ്ട് ചതിക്കാനെനിക്കു തോന്നിയില്ല. റോഡിലൂടെ പോകുന്ന ഭാര്യാ ഭർത്താക്കന്മാരെയും കാമുകീ കാമുകൻമ്മാരെയും കാണുമ്പോൾ നിന്നിലുണ്ടാവുന്ന വേലിയേറ്റവും കൊതിയും... നിന്നെ വിട്ടുപോകാൻ ശ്രമിച്ച എന്നെ തടഞ്ഞത് ആ നോട്ടമായിരുന്നു. നിന്റെ നോട്ടത്തിലേ ആ ദാഹം തിരിച്ചറിഞ്ഞ് ഈ ലോകത്തിലെ ഏതെങ്കിലുമൊരു കുറുക്കൻ നിന്റെമേൽ നോട്ടമിട്ടാൽ നീ വീണുപോകുമെന്നെനിക്കുറപ്പായിരുന്നു. അല്ല ഞാൻ ഭയപ്പെട്ടു. അവനും അവന്റെ കൂട്ടാളികൾക്കും കടിച്ചുതുപ്പാനും വാട്‌സ്ആപ്പിൽ ഫോട്ടോസും വീഡിയോസുമായി ഷെയർ ചെയ്യപ്പെടാനുമൊന്നും നിന്നെ ഇട്ടെറിഞ്ഞുകൊടുക്കാൻ ഞാനൊരിക്കലും ഇഷ്ടപ്പെട്ടില്ല ലക്ഷ്മീ....
അതുകൊണ്ട്... അതുകൊണ്ട് മാത്രം..., അന്ന് ഞാൻ നിന്നെത്തേടി വന്നു. മറ്റൊരാളെ കാണുമ്പോൾ നിനക്കുണ്ടാവുന്ന ഈ നിഷ്കളങ്കത... അത് നിന്നിൽനിന്നും അകറ്റാനായിരുന്നു എന്റെ ലക്ഷ്യം. നീ കരുതുന്നതുപോലെ ചിരിക്കുന്നവരും മുഖം സുന്ദരമായവരുമെല്ലാം പുണ്യവാളന്മാരല്ലെന്നു നിന്നെ അറിയിക്കണം എന്നു മാത്രമായിരുന്നു എന്റെയുള്ളിൽ. മനസ്സറിഞ്ഞുവേണം നീ അങ്ങനെയെന്തെങ്കിലും ബന്ധങ്ങളിൽ പെടുന്നങ്കിലെന്നു നിന്നോട് പറയണമെന്ന് തോന്നി.
പക്ഷേ... വന്നപ്പോൾ... നിന്റെ... നിന്റെയാ നോട്ടം... ഒന്ന് പേടിപ്പിച്ചപ്പോൾ നിന്നിലുണ്ടായ നടുക്കം... കൂട്ടത്തിൽ അറിയാതെ മനസ്സിൽ കയറിപ്പോയ നീയെന്ന മോഹം... എല്ലാംകൂടിയായപ്പോൾ... ഞാൻ...
പിന്നെയെല്ലാം യാന്ത്രികമായിരുന്നു. നിന്നിൽ പ്രണയം നിറച്ച് നിന്നെ
💬 Comments
View all comments