0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 1.2K

ഞാനവളിൽ കണ്ടു. കാപട്യം നിറഞ്ഞ എന്റെ സ്നേഹോഷ്മളമായ ചോദ്യങ്ങളിൽ വിശ്വസിച്ചു ഭർത്താവ് പാർട്ടിക്ക് പോയെന്നവൾ പറഞ്ഞുപോയി. എന്ത് പാർട്ടിയെന്ന എന്റെ ചോദ്യത്തിന്... അതിന്... അതിനവൾ പറഞ്ഞ ഉത്തരം... ആ ഉത്തരമായിരുന്നു എന്നെയീ നെഞ്ചിലെ ചൂടുപ്പറ്റി ഈ ബെഡിൽ കിടത്തിയത്...!!!

നീ... നീയോർക്കുന്നുണ്ടോ ലക്ഷ്മി അന്ന് നീ പറഞ്ഞ ആ ഉത്തരം???

അവൻ തലത്തിരിച്ചവളെ നോക്കി. മരവിച്ചതുപോലെ കിടക്കുകയായിരുന്നു അവൾ. ദയനീയമായൊരു നോട്ടമായിരുന്നു അവളുടെ ഉത്തരം.

അല്ല... ഞാൻ തന്നെ പറയാം... കേരളത്തിലെ മികച്ച ബിസിനസ്മാനുള്ള അവാർഡ് കിട്ടിയതിന്റെ പാർട്ടിയാണെന്ന്....!!. അവിടെ... അവിടെ നീ പറഞ്ഞത് നിന്റെ തലക്കുറിയാണെന്നു നീയറിഞ്ഞില്ല ലക്ഷ്മി. കോളർ ഐഡി റെസ്ട്രിക്റ്റ് ചെയ്‌ത നമ്പറിൽ നിന്ന് വിളിച്ചാൽ നിന്നെയൊരിക്കലും മനസിലാക്കില്ലെന്നു കരുതിയ നീ കാണിച്ച ഏറ്റവും വലിയ മണ്ടത്തരം...!!! അല്ല, കള്ളംപറഞ്ഞു പൊലിപ്പിക്കാനറിയാത്ത ഒരു പാവം പെണ്ണിന്റെ നിഷ്കളങ്കത...!!!

അന്ന് ഞാൻ തീരുമാനിച്ചു. നീ ഒളിപ്പിച്ച നിന്റെ ഐഡന്റിറ്റി ഞാനറിഞ്ഞെന്നു നിന്നെ അറിയിക്കണമെന്ന്. അവാർഡ് നേടിയ ബിസിനസ് മാഗ്നറ്റിന്റെ വീട് കണ്ടെത്താൻ അധികം ബുദ്ധിമുട്ടേണ്ടി വന്നില്ല. വന്നപ്പോൾ വൈകിയതിനാൽ ഒരു ലോഡ്ജിൽ മുറിയെടുത്തത് മാത്രം ഞാൻ ചെയ്ത തെറ്റ്. പിറ്റേന്ന് രാവിലെ നിന്നെ ഞെട്ടിക്കാൻ വന്ന ഞാൻ കണ്ടത് റോഡിലേക്ക് അസൂയയോടെ നോക്കിനിൽക്കുന്ന നിന്നെ.!!!. റോഡിൽ ഒരുമിച്ചിരുന്ന് പോകുന്ന ഭാര്യാഭർത്താക്കന്മാരെ കൊതിയോടെ നോക്കിനിൽക്കുന്ന നിന്റെയാ മുഖം അറിയാതെ മനസ്സിൽ പതിഞ്ഞത് അപ്പോഴയിരുന്നു. മനസ്സിൽ ചിന്തിച്ചുവന്ന ഉദ്ദേശം നിന്റെ സൗന്ദര്യത്തിലേക്ക് മാറി. ഒരിക്കലെങ്കിലും നിന്നെയൊന്ന് അനുഭവിച്ചു നിന്നോടുള്ള പ്രതികാരം പൂർത്തിയാക്കാൻ മനസ്സിലുറപ്പിച്ചതും അന്നായിരുന്നു.

നല്ലൊരു അവസരത്തിനായി ഞാനിവിടെ മുറിയെടുത്ത് തങ്ങി. ഓരോ ദിവസവും നിന്നെ നോക്കിനിന്ന

💬 Comments

View all comments