Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
ഇവിടെത്തിയെന്നറിയണ്ടേ??? നിന്നെ ഞാനെങ്ങനെ അറിയുമെന്നറിയണ്ടേ???
അവൾ അവന്റെ മുഖത്തേക്ക് നോക്കിക്കിടന്നു. മറുപടിയൊന്നും പറഞ്ഞില്ലെങ്കിലും ആ ചോദ്യങ്ങൾക്കുള്ള ഉത്തരം അവൾ പ്രതീക്ഷിച്ചിരുന്നുവെന്നു തോന്നി. അവനവളെ കൂടുതൽ ചേർത്തുപിടിച്ചുകൊണ്ട് തുടർന്നു.
കുറച്ചുനാളുകൾക്ക് മുമ്പ്... അതായത് കൃത്യമായി പറഞ്ഞാൽ കഴിഞ്ഞ ഫെബ്രുവരിയിൽ..., അന്നെനിക്കൊരു കോള് വന്നു. വിളിച്ചത്... വിളിച്ചതൊരു പെണ്ണായിരുന്നു... അവള്... അവളെന്നോട് പറഞ്ഞപേര് : ചിപ്പി...!!!.
അവന്റെ കൈക്കുള്ളിൽ കിടന്ന് അവൾ അതിശക്തമായി ഞെട്ടി. ഞെട്ടിപ്പിണഞ്ഞെണീക്കാൻ തുടങ്ങിയയവളെ ബലമായി പിടിച്ചുകിടത്തിക്കൊണ്ടവൻ തുടർന്നു.
അവളെ അവളെ തേടിയാണ് ഞാൻ വന്നത്... അവൾ... അവളെന്നെ വിളിച്ചപ്പോൾ ആരാണെന്ന ചോദ്യത്തിന് പറഞ്ഞ ഉത്തരത്തിൽ തുടങ്ങിയ അന്വേഷണം..!!!
ആരാണെന്ന ചോദ്യത്തിന് അവളെന്നോട് പറഞ്ഞ ഉത്തരം...:
എന്റെപേര് ലക് ...അല്ല ചിപ്പി.!!!.
ആ മാറ്റിപ്പറച്ചിൽ കേട്ടപ്പോഴേ അതൊരു കള്ളപ്പേരാണെന്നു എനിക്കുറപ്പായിരുന്നു. എന്നിട്ടും അതിനെക്കുറിച്ചു ചോദിക്കാതെ അവളോടുള്ള സംസാരം തുടരാനാണ് ഞാനിഷ്ടപ്പെട്ടത്. ആഴ്ചപ്പതിപ്പിൽ വന്ന നമ്പർ നോക്കിയൊരു ആരാധിക വിളിക്കുന്നെന്നു ചിന്തിച്ച എന്നെ ഞെട്ടിച്ചുകൊണ്ട് അവളെന്റെ കഥകളെ നിശിതമായി വിമർശിച്ചു. ഭർത്താവ് നിലനിൽക്കെ കാമുകനുമായി രമിക്കുന്ന എന്റെ നായികമാരൊന്നും കുടുംബത്തിൽ പിറന്നവരല്ലെന്നവൾ പറഞ്ഞു. കുടുംബത്തിൽ പിറന്ന പെണ്ണുങ്ങളെ ഞാൻ കണ്ടിട്ടില്ലെന്നും അങ്ങനെയുള്ള പെണ്ണുങ്ങളെ എന്റെ നായികമാരെപ്പോലെയാക്കാൻ ഒരുത്തനും സാധിക്കില്ലെന്നുമൊക്കെ പറഞ്ഞയവൾ, ഭർത്താവ് നോക്കിയില്ലെങ്കിലും കുടുംബത്തിൽ പിറന്ന ഒരു പെണ്ണ് ഒരിക്കലും മറ്റൊരുത്തനുവേണ്ടി കാലകത്തില്ലെന്നും തറപ്പിച്ചു പറഞ്ഞു.
ഒരുനിമിഷം അന്ധാളിച്ചെങ്കിലും പതിയെപ്പതിയെ ഞാനും അവളെ മനസ്സിലാക്കുകയായിരുന്നു. ഭർത്താവ് തിരിഞ്ഞുനോക്കാത്ത..., അവനല്ലാതെ മറ്റാരെയും അറിയാത്ത..., ആരോടും പറയാതെ സ്വന്തം സങ്കടങ്ങളിൽ ഒതുങ്ങി ജീവിക്കുന്ന..., പൈങ്കിളി മാസികകളിലും സിനിമകളിലുമൊക്കെ പടച്ചുവിടുന്ന നട്ടാൽ പൊട്ടാത്ത കഥകൾ യഥാർത്ഥ ജീവിതമാണെന്നു വിശ്വസിക്കുന്ന ഒരു പാവം നാട്ടിൻപുറത്തുകാരിപെണ്ണിനെ
💬 Comments
View all comments