Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]
ഒരൊറ്റ നിമിഷം... അവന്റെ കയ്യഴിഞ്ഞു. ഒരുനിമിഷം അവനവളുടെ കണ്ണുകളിലേക്ക് നോക്കിനിന്നു. പിന്നെ ചിരിച്ചു... ബെഡിലേക്ക് മലർന്നുകിടന്ന് ആർത്തുചിരിച്ചു.... ഭ്രാന്തമായൊരു ചിരി. നിർത്താതെ തുടർന്ന ചിരിയിൽ അവൾ പകച്ചു. അവളവന്റെ മുഖത്തേക്ക് കണ്ണുമിഴിച്ചു നോക്കി.
നീ... നീയെന്താ ലക്ഷ്മി ഈ പറഞ്ഞത്...??? ഞാൻ... ഞാനില്ലെങ്കി...??? ചത്ത്... ചത്തുപോകുമെന്നോ???
ഓർത്തോർത്തു ചിരിക്കുമ്പോലെ അവൻ അലറിച്ചിരിച്ചു. അവന്റെ ചിരിയുടെ അർത്ഥമറിയാതെയവൾ പകച്ചു. കുറേനേരത്തെ നിർത്താത്ത ചിരിക്ക് ശേഷം അവനവളുടെ മുഖത്തേക്ക് നോക്കി.
നീ... നീ ചത്തുപോകുമെന്നോ??? അതിന്... അതിന് ഞാൻ നിന്റെ ആരാടി??? നിനക്ക് എന്നെക്കുറിച്ച് എന്തറിയാം??? പേരേത്??? നാളേത് ??? ഊരേത്??? എന്തെങ്കിലും... എന്തെങ്കിലും നിനക്കറിയാമോടീ??? എന്തെങ്കിലും???
അറിയില്ല... ഒന്നുമെനിക്കറിയില്ല. അറിയണ്ട... പക്ഷേ... ഞാൻ പറഞ്ഞത് സത്യാ... എനിക്ക്... എനിക്ക് പറ്റിലിനി... ഞാൻ ഞാൻ ചത്തുപോകും... എനിക്ക്... എനിക്ക്... എന്നെ...
എന്തോ പറയാൻ വന്നത് നിർത്തിയിട്ട് അവളവന്റെ നെഞ്ചിലേക്ക് വീണു പൊട്ടിക്കരഞ്ഞു. അവളെ എങ്ങനെ സമാധാനിപ്പിക്കുമെന്നറിയാതെയവൻ കുഴങ്ങി. അത്ര ശക്തമായ കരച്ചിലായിരുന്നു. എന്തൊക്കെയോ പുലമ്പിക്കൊണ്ട് പൊട്ടിക്കരഞ്ഞ അവളെ ഒരു വിധത്തിലാണ് അവനൊന്നു ശാന്തമാക്കിയത്.
എന്നെ... എന്നെയിട്ടേച്ചു പോവല്ലേ...
അവന്റെ കൈരണ്ടും കൂടിപ്പിടിച്ച് തൊഴുന്നപ്പോലെ അവളപേക്ഷിച്ചപ്പോൾ ഒന്നും മിണ്ടാതെ ഒരുനിമിഷം അവനവളെത്തന്നെ നോക്കിനിന്നു. പിന്നെ അവളെ ചേർത്തുപിടിച്ചു. ആ നെറ്റിയിൽ അമർത്തിചുംബിച്ചു. അവളത് ആസ്വാദിക്കുമ്പോലെ കണ്ണുകൾ ഇറുക്കിയടച്ചു. കുറച്ചുസമയം അവരാ കിടപ്പുകിടന്നു. പിന്നെ അവളെവിട്ട് അവൻ മലർന്നുകിടന്നു.
നീ... നീയെന്താ അന്ന് പറഞ്ഞത്??? നല്ല കുടുംബത്തിൽ പിറന്ന ഒരു പെണ്ണും അങ്ങനെയൊന്നും ചെയ്യില്ല... പറയില്ല അല്ലേടീ???
അവന്റെ ചോദ്യം കേട്ട് ഒന്നും മനസ്സിലാകാതെ അവളവനെ നോക്കി.
നിനക്ക്... നിനക്ക് ഞാനാരാണെന്നറിയണ്ടേ??? ഞാനെങ്ങനെ
💬 Comments
View all comments