0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 1.2K

ഇല്ലെങ്കിൽ... ഇല്ലെങ്കി ഞാൻ വിടില്ലാ... എനിക്ക്... എനിക്കുവേണം...

അവൾ പൊട്ടിക്കരഞ്ഞുകൊണ്ട് അവന്റെ നെഞ്ചിലേക്ക് വീണു. എന്തൊക്കെയോ പിറുപിറുത്തു. പിടിവിടീക്കാനാവാത്തവിധം അവളവനെ ചുറ്റിവരിഞ്ഞു. അവളെ തള്ളിമാറ്റാനുള്ള അവന്റെ ശ്രമം വിജയിച്ചില്ല.

ലക്ഷ്മീ... നീ...

ഇല്ലെങ്കിൽ... ഇല്ലെങ്കിൽ ഇനിയൊരു ദിവസം കാത്തിരിക്കാൻ ഞാനുണ്ടാവില്ല...

വാശിപിടിക്കുമ്പോലെ, തീരുമാനമെടുത്തപോലെ അവൾ മുഖമുയർത്തി. അവന്റെ നെഞ്ചിൽനിന്നകന്ന് എണീറ്റു. അവനും ചാടിയിറങ്ങി. എണീറ്റപാടെ അവന്റെ കൈ അവളുടെ കവിളിൽ പതിഞ്ഞു.

നീ ... നീയെന്താ പറഞ്ഞത്??? അവൻ നിന്നു ചീറി.

സത്യം... സത്യവാ പറഞ്ഞേ... എന്നെ ഇട്ടേച്ചുപോയാൽ ഇനിയൊരു സൂര്യോദയം കാണാൻ ലക്ഷ്മിയുണ്ടാവില്ല. ആർക്കും വേണ്ടാത്ത ഈ നശിച്ച ജന്മം എനിക്ക്‌ മാത്രമായിട്ടെന്തിനാ??? ഇപ്പഴും... ഇപ്പഴുവെന്നെ തല്ലീതെന്തിനാ??? ഉള്ളിന്റെയുള്ളിൽ എന്നോടുള്ളയിഷ്ടംകൊണ്ടല്ലേ??? അതുമേനിക്ക് തരൂല്ലാന്നു പറഞ്ഞാൽ... പിന്നെ... പിന്നെ ഞാനെന്തിനാ???

നീ... നീയിതെന്തറിഞ്ഞിട്ടാ ലക്ഷ്മി??? നീ നീയെന്റെ ജീവിതത്തിലെ ആദ്യത്തെ പെണ്ണാണെന്നു തോന്നുന്നുണ്ടോ നിനക്ക്??? ആദ്യത്തേതുമല്ല അവസാനത്തെതുമല്ല... ആ എന്നോട്‌ കൂടെക്കൂട്ടാൻ നീയെന്തറിഞ്ഞിട്ടാ ചോദിക്കുന്നത്???

അറിയില്ല... എനിക്കറിയണ്ട... ആദ്യത്തേതുമാവണ്ട..അവസാനത്തേതുമാവണ്ട. എന്നെ... എന്നെ നോക്കിയൊന്നു ചിരിച്ചാൽ മാത്രം മതി... ലക്ഷ്മിക്കുട്ടീന്നൊന്നു വിളിച്ചാൽ മാത്രം മതി.. വല്ലപ്പോഴുമെങ്കിലും ഈ നെഞ്ചിലെ ചൂടുപറ്റിയൊന്നുറങ്ങാൻ സമ്മതിച്ചാ മാത്രം മതി.... പറ്റില്ലാന്നു പറയരുത്... ഒരു ദിവസമെങ്കി ഒരീസം. എന്നെ സ്നേഹിക്കുന്ന ഒരാളുടെ പെണ്ണായി കഴിയാനുള്ള കൊതികൊണ്ടാ...

അവളവന്റെ നേരെനോക്കി കണ്ണീരൊഴുക്കിക്കൊണ്ടുകൈകൂപ്പി. ദൈന്യതയായിരുന്നു ആ മുഖം നിറയെ.

നീയൊരു ഭാര്യയല്ലേ ലക്ഷ്മീ...?? ഒന്നുമറിയാൻ പ്രായമാവാത്ത രണ്ടു കുഞ്ഞുങ്ങളുടെ അമ്മയല്ലേ നീയ്??? ആ നിന്നെയെങ്ങനാ ഞാൻ...???

അത് ചോദിക്കുമ്പോൾ അവന്റെ സ്വരം വല്ലാതെ ചിലമ്പിച്ചിരുന്നു. വല്ലാത്തൊരു വീർപ്പുമുട്ടൽ അവനനുഭവിക്കുന്നത് അവളറിഞ്ഞു.

മറ്റാർക്കും കാണാൻ പോലും

💬 Comments

View all comments