0%

Chapter Title : വാടകക്കെടുത്ത ഹൃദയം [അവസാന ഭാഗം] [JO]

Author : JO Read All Parts 1.2K

കൊടുക്കാതെ കാത്തുസൂക്ഷിച്ച ആ മുണ്ടും എന്റെ മനസ്സും ഞാനീ കയ്യിലേക്ക് വെച്ചുതന്നിട്ടും എന്നെയിപ്പോഴുമൊരു ഭാര്യയായി തോന്നണുണ്ടോ??? അന്ന് ഞാൻ രാജേട്ടാന്ന് വിളിച്ചപ്പോൾ കേട്ട ഈ കാതുകൊണ്ട് ഇന്നലെ ഒരിക്കലെങ്കിലും വിളിച്ചുകെട്ടോ??? എന്നിട്ടുമെന്തേ എന്നോടിങ്ങനെ??? ഇനിയും തോന്നണുണ്ടോ ആ മുഖമെന്റെ മനസ്സിലുണ്ടെന്ന്??? ഈയൊരാൾക്കല്ലാതെ മറ്റാർക്കെങ്കിലും വേണ്ടി ഈ ലക്ഷ്മിയിനി കാത്തിരിക്കുമെന്നു തോന്നണുണ്ടോ??? ഉണ്ടെങ്കി പറ...

അവനൊന്നും മിണ്ടിയില്ല. അവളിന്നലെ രാജേട്ടാന്ന് വിളിക്കാഞ്ഞപ്പോൾ തന്നെ ആ മനസ്സിലുള്ളത് താനാണെന്ന് ഉറപ്പായിരുന്നു.പക്ഷേ....

എന്തൊക്കെ പറഞ്ഞാലും ലക്ഷ്മീ... നീ... നീയിപ്പോഴുമവന്റെ ഭാര്യ തന്നെയാണ്...

ഒരുനിമിഷം അവളവനെതന്നെ നോക്കിനിന്നു. പിന്നെപതിയെ തന്റെ താലിയിൽ കൈവെച്ചു.

എങ്കിലെന്റെ കഴുത്തിലൊരു താലികെട്ടുവോ??? മരണംവരെ ഈ വീട്ടിൽ എനിക്കൊരു സമാധാനത്തിന്??? അയാളുടെ ഭാര്യയായി ഈ വീട്ടിലിനി വയ്യെനിക്ക്..

നീ... നീയത് അഴിക്കല്ലേ ലക്ഷ്മീ... അതൂരിയാൽ ചിലപ്പോ മറ്റാർക്കും കൊടുക്കാതെ നിന്നേ ഞാൻ കൊണ്ടുപോയിക്കളയും... എന്റെ... എന്റെ പെണ്ണായിട്ട്... എന്റെ സ്വന്തമായിട്ട്...

അത് പറയുമ്പോൾ അവന്റെ കണ്ണുകളും അറിയാതെ നിറഞ്ഞിരുന്നു. അവന്റെ മനസ്സ് പകൽപോലെ ആ നിറഞ്ഞ മിഴികളിൽ നിന്ന് വ്യക്തമായിരുന്നു.

ഞാനിപ്പഴും സ്വന്തമല്ലേ... അവളൊരേങ്ങലോടെ അവന്റെ നെഞ്ചിലേക്ക് വന്നുവീണു.

കാത്തിരുന്നോളാം ഞാൻ... ഈ ജന്മം മുഴുവൻ... ഈ നെഞ്ചിൽ ഞാനുണ്ടെന്ന ബോധ്യത്തോടെ... ലക്ഷ്മിക്കുട്ടീനുള്ള ആ വിളി കേൾക്കാൻ... വേറെ... വേറാരുമെന്നെയത്ര സ്നേഹത്തോടെ വിളിച്ചിട്ടില്ല... കൊതിയാണെനിക്ക്... ആ വിളിയൊന്നു കേൾക്കാൻ...

അവളൊരു കാമുകിയായവന്റെ നെഞ്ചോടൊട്ടി. എന്തൊക്കെയോ പിറുപിറുത്തു... അവനാകട്ടെ അവളുടെ തലമുടിയും പുറവും മെല്ലെ തലോടിക്കൊണ്ടിരുന്നു.

ലക്ഷ്മിക്കുട്ടീ...

ഓ..

എങ്ങനാഡീ നീയെന്നേയിങ്ങനെ തളർത്തിയത്??? എങ്ങനാഡീ നീ എന്നെയിങ്ങനെ വീഴ്ത്തിയത്??? എങ്ങാനാഡീ നീയെന്നോടിങ്ങനെ പറഞ്ഞുനിന്നത്???

ഈ കൈകൊണ്ടെഴുതിയ എത്രയെത്ര പൈങ്കിളികൾ വായിച്ചതാ

💬 Comments

View all comments