Chapter Title : വാടകയ്ക്കൊരു ഹൃദയം
അല്‍പ്പം ബോള്‍ഡ് ആയി ആണ് ആ മറുപടി പറഞ്ഞത്
സാര്‍ എന്ന് വിളിക്കാന്‍ എനിക്ക് പ്രായം അധികം ഒന്നുമില്ലല്ലോ...
.
.
അതല്ല സാര്‍ കോളേജ് എല്ലാവരും പരസ്പരം വിളിക്കുന്നത് കൊണ്ട് നാവില്‍ വന്നതാ...
എന്നാല്‍ മഞ്ജരി ടീച്ചര്‍ പോയിക്കോ നമുക്ക് ഇതു കഴിഞ്ഞു കാണാം!!!
മത്സരം കഴിഞ്ഞു അശ്വതിക്ക് തന്നെ ഒന്നാം സമ്മാനം കൊടുത്ത് പുറത്തു വരുമ്പോള്‍ ടീച്ചറും പരിപാരങ്ങളും അവിടെ തന്നെ ഉണ്ട്
നന്ദിയുണ്ട് മാഷെ.... ജയിപ്പിച്ചതിനു.... അശ്വതിയുടെ വക നന്ദിപറച്ചില്‍
“അതൊന്നും വേണ്ട കുട്ടി. താന്‍ നന്നായി എഴുതിയത് കൊണ്ട് തന്നെ ജയിപ്പിച്ചതാണ്”
പരസ്പരം പുഞ്ചിരി പറഞ്ഞു അവര്‍ പിരിഞ്ഞു പോകുമ്പോള്‍ മഞ്ജരി എന്നെ നോക്കുന്നുണ്ടായിരുന്നു.അവളുടെ കണ്ണുകള്‍ക്കിടയില്‍ ഒരു സമുദ്രം നിറക്കാനുള്ള ദാഹം അലയടിക്കുന്നുണ്ടായിരുന്നു.
💬 Comments
View all comments